യു.എസ്. പ്രസിഡൻറിൻറെ വാഹന വ്യൂഹത്തിലേക്ക് കാറിടിച്ചു കയറി; സംഭവം നടന്നത് ബൈഡന് തൊട്ടരികിൽ

18/12/23

അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ്റെ അതിസുരക്ഷാ വാഹന വ്യൂഹത്തിലേക്ക് കാറിടിച്ചു കയറി. പ്രാദേശിക സമയം രാത്രി 8.9ന് ഡെലവറിലെ തെരഞ്ഞെടുപ്പ് പ്രചാരണ കേന്ദ്രത്തിന് പുറത്ത് നിർത്തിയിട്ടിരുന്ന എസ്.യു.വിയിലാണ് കാറിടിച്ചത്. കെട്ടിടത്തിൽ നിന്ന് കാറിൽ കയറാനായി ബൈഡൻ പുറത്തേക്ക് വരുന്ന സമയത്തായിരുന്നു സംഭവം.

ബൈഡൻ നിൽകുന്ന സ്ഥലത്ത് നിന്ന് വെറും 130 അടി അകലെ വെച്ചാണ് പ്രസിഡൻ്റിൻ്റെ വ്യാഹന വ്യൂഹത്തിന്റെ ഭാഗമായ വാഹനത്തിലാണ് സെഡാൻ ഇടിച്ചു കയറിയത്. ശബ്ദം കേട്ട ബൈഡൻ അപകടം നടന്ന സ്ഥലത്തേക്ക് നോക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഉടൻ തന്നെ പ്രത്യേക സുരക്ഷ വാഹനത്തിൽ ബൈഡനെ കയറ്റി സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലംവിട്ടു. പ്രസിഡന്റും പ്രഥമ വനിത ജിൽ ബൈഡനും സുരക്ഷിതരെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

പ്രചാരണ കേന്ദ്രത്തിനെ സ്റ്റാഫുകൾക്കൊപ്പമുള്ള അത്താഴവിരുന്നിൽ പങ്കെടുക്കാനാണ് ബൈഡനും ഭാര്യയും എത്തിയത്. ഡെലവർ രജിസ്ട്രേഷനുള്ള വെള്ള കാറാണ് ഇടിച്ചു കയറിയത്. കാർ വളഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥർ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu