ബ്രിട്ടീഷ് യാത്രികർക്ക് യൂറോപ്പിലേക്ക് യാത്രചെയ്യുന്നതിന് വരുന്ന വർഷം ഒക്‌ടോബർ മുതൽ ഫിംഗർ പ്രിന്റു ഫെയ്‌സ് സ്‌കാനും ആവശ്യമായി വരും. വരുന്ന ശരത്ക്കാലം മുതൽ പുതിയ ഇ യു ഡിജിറ്റൽ ബോർഡർ സിസ്റ്റം പ്രവർത്തനത്തിൽ വരുമെന്ന് റിപ്പോർട്ടുകൾ. എൻട്രി/ എക്‌സിസ്റ്റ് സിസ്റ്റം എന്നറിയപ്പെടുന്ന ഈ പുതിയ സമ്പ്രദായം 2024 ഒക്‌ടോബർ 6 മുതൽ പ്രവർത്തനക്ഷമമാകും എന്ന് ഐ ആൻഡ് times പത്രം റിപ്പോർട്ട് ചെയിതു . യൂറോ ടണൽ ഉടമകളായ ഗെറ്റ്‌ലിങ്കിനെ ഉദ്ധരിച്ചു കൊണ്ടാണ് അവർ ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
-------------------aud--------------------------------
അതിർത്തികളിൽ യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കുകയും അത് പിന്നീട് ഇ യു -വൈഡ് ഡാറ്റാബേസിൽ എന്റർ ചെയ്യുകയും ചെയ്യുന്ന ഈ സിസ്റ്റം ഫോക്ക്‌സ്റ്റോണിൽ നിന്നും കലൈസ് വരെ കാർ ട്രാൻസ്‌പോർട്ട് സർവ്വീസ് നടത്തുന്ന യൂറോ ടണൽ പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ഉപയോഗിക്കുക. പുതിയ ഇ ഇ എസ് സിസ്റ്റത്തിന് കീഴിൽ യാത്രക്കാർ, യൂറോപ്പിലേക്ക് പ്രവേശിച്ച ഉടൻ തന്നെ ഫിംഗർ പ്രിന്റ് എടുക്കുന്നതിനും ഫെയ്‌സ് സ്‌കാനിംഗിനും സമ്മതിക്കേണ്ടി വരും.
പിന്നീട് ഈ വിവരങ്ങൾ ഒരു അതിവേഗ വിശകലനത്തിന് വിധേയമാക്കും. യാത്ര വിലക്ക് എന്തെങ്കിലും നേരിടുന്നുണ്ടോ എന്ന് കൂടി പരിശോധിക്കുമെന്ന് യൂറോടണൽ പ്രതിനിധി അറിയിച്ചു. ഈ വർഷം നടപ്പിലാക്കാനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും അടുത്ത വർഷം പാരീസിൽ വേനൽക്കാല ഒളിമ്പിക്‌സ് നടക്കുന്ന പശ്ചാത്തലത്തിലാണ് ഇത് നീട്ടി വെച്ചത്. ഒളിമ്പിക്‌സിനെത്തുന്നവർക്ക് ഇത് തടസ്സമായേക്കും എന്ന ആശങ്കയായിരുന്നു അതിനു പിന്നിൽ.
ഈ പുതിയ സമ്പ്രദായം നിലവിൽ വരുന്നതോടെ യാത്രക്ക് ഏറെ കാലയിളവും ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. പോർട്ട് ഓഫ് ഡോവെർ നേരത്തെ കണക്കുകൂട്ടിയത്, ഈ സിസ്റ്റം നടപ്പിൽ വരുമ്പോൾ ഒരു അഞ്ചംഗ കുടുംബത്തിന് 10 മിനിറ്റിന്റെ കാലതാമസം എടുക്കും എന്നായിരുന്നു. ഫ്രാൻസുമായുള്ള അതിർത്തിയിൽ ഒരു കാർ പരിശോധിച്ച് പ്രക്രിയിയകൾ പൂർത്തിയാക്കുവാൻ 60 സെക്കന്റുകൾ മുതൽ 5-7 മിനിറ്റുകൾ വരെ സമയമെടുക്കും എന്നാണ്.
യൂറോപ്യൻ കമ്മീഷൻ പ്രതിനിധികൾ പറയുന്നത് 25 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കും നോർവേ, ഐസ്‌ലാൻഡ്, സ്വിറ്റ്‌സർലാൻഡ്, ലൈക്കൻസ്റ്റീൻ എന്നീ നാല് നോൺ ഇ യു രാജ്യങ്ങളിലേക്കും ആദ്യമായി ഈ സിസ്റ്റത്തിൽ ഫിംഗർ പ്രിന്റും ഫെയ്‌സ് സ്‌കാനും നടത്തേണ്ടി വരും എന്നാണ്. യൂറോപ്യൻ യൂണിയനിലെക്കുള്ള ഡിപ്പാർച്ചർ പോയിന്റുകളിൽ ഫ്രഞ്ച് അധികൃതർക്ക് ബോർഡർ ചെക്ക് നടത്താം എന്ന കരാർ ഉള്ളതിനാൽ പരിശോധനകൾ നടക്കുന്നത് ഇംഗ്ലണ്ടിലായിരിക്കും.
© Copyright 2023. All Rights Reserved