യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതരെ വീണ്ടും ഭീകരസംഘടനയായി പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം. ഭീകരസംഘടനകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയ മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനമാണ് പിൻവലിച്ചത്. ഹൂതി വിമതർക്ക് വീണ്ടും വിദേശ ഭീകര സംഘടന പദവി പുനഃസ്ഥാപിക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഒപ്പുവച്ചതായി വൈറ്റ് ഹൗസ് ബുധനാഴ്ച അറിയിച്ചു.
-------------------aud--------------------------------
2021 ൽ ട്രംപ് അധികാരത്തിൽ നിന്ന് പോയതിനുശേഷം ഭരണത്തിലേറിയ അന്നത്തെ പ്രസിഡന്റ് ജോ ബൈഡൻ ഭീകരസംഘടനകളുടെ പട്ടികയിൽ നിന്ന് ഹൂതി വിമതരെ ഒഴിവാക്കുകയായിരുന്നു. തലസ്ഥാനമായ സന ഉൾപ്പെടെ രാജ്യത്തിന്റെ വലിയ ഭാഗം ഭരിക്കുന്നത് ഹൂതി വിമതരാണ്. ഇവരുമായി ആശയവിനിമയം നടത്തേണ്ടി വരുമെന്നതിനാൽ ഭീകരസംഘടനകളുടെ പട്ടികയിൽ നിന്ന് ഹൂതി വിമതരെ ഒ ഴിവാക്കിയില്ലെങ്കിൽ യെമനിൽ നിന്ന് പിന്മാറാൻ നിർബന്ധിതരാകുമെന്ന മനുഷ്യവകാശ സംഘടനകളുടെ ആശങ്കയെ തുടർന്നായിരുന്നു ജോ ബൈഡന്റെ തീരുമാനം. എന്നാൽ 2023 ഒക്ടോബർ 7ന് ഗാസ മുനമ്പിൽ സംഘർഷം ആരംഭിച്ചതിനുശേഷം, പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹൂത്തികൾ ചെങ്കടലിലും ഏദൻ ഉൾക്കടലിലും കപ്പലുകൾക്ക് നേരെ ആക്രമണം ആരംഭിച്ചു. സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ ഒന്നിലധികം ആക്രമണങ്ങൾ ഉൾപ്പെടെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള ഹൂതികളുടെ നിരവധി ആക്രമണങ്ങളെ ഉദ്ധരിച്ചാണ് ട്രംപിന്റെ നടപടി. 2023 ഒക്ടോബർ മുതൽ ഇസ്രയേലിന് നേരെ നടന്ന ആക്രമണവും ട്രംപിന്റെ നടപടിക്ക് കാരണമായതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
© Copyright 2024. All Rights Reserved