വെള്ളിയാഴ്ച്ച രാജ്യമെങ്ങും വെള്ളത്തിനടയിലാകുമെന്ന മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് ഏറ്റവും ഒടുവിലായി പുറത്തിറക്കിയിരിക്കുന്ന മുന്നറിയിപ്പിൽ പറയുന്നത്. ഇംഗ്ലണ്ടിലുടനീളം 297 മുന്നറിയിപ്പുകളുള്ള നദികളും കനാലുകളും ഇന്ന് വെള്ളം കരകവിഞ്ഞൊഴുകുന്നതിനാൽ വെള്ളിയാഴ്ച പ്രളയ പേമാരി എന്നാണ് കാലവസ്ഥ വിഭാഗത്തിന്റെ അറിയിപ്പ്.കഴിഞ്ഞ ദിവസങ്ങളിൽ ഹെങ്ക് കൊടുങ്കാറ്റ് കൊണ്ടുവന്ന വെള്ളപ്പൊക്കത്തിന് പിന്നാലെയെത്തിയ പേമാരിയുടെ ദുരിതത്തിലാണ് ജനങ്ങൾ.
-------------------aud--------------------------------
നോട്ടിംഗ്ഹാംഷെയറിലെയും ഗ്ലൗസെസ്റ്റർഷെയറിലെയും പല പ്രദേശങ്ങളും വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുകയാണ്. വ്യാഴാഴ്ച മിഡ്ലാൻഡ്സിൽ ഉടനീളം രൂക്ഷമായ വെള്ളപ്പൊക്കം ഉണ്ടാവുകയും ഒറ്റരാത്രികൊണ്ട് ലണ്ടനിലെ ഹാക്ക്നി വിക്കിലെ കനാലുകൾ മഴ കാരണം കവിഞ്ഞൊഴുകുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. വെള്ളത്തിന്റെ നില ഉയരുന്ന സാഹചര്യത്തിൽ ട്രെന്റ് നദിയുടെ തീരത്തുള്ള ആളുകൾ ഉടൻ ഒഴിയേണ്ടതാണെന്ന് എമർജൻസി പ്ലാനിങ് ഓഫീസർമാർ മുന്നറിയിപ്പ് നൽകി.
ഇന്നലെ വൈകുന്നേരത്തോടെ ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളിലായി പ്രഖ്യാപിച്ചത് 550-ലധികം വെള്ളപ്പൊക്ക മുന്നറിയിപ്പുകളും അലേർട്ടുകളുമാണ്. വെസ്റ്റ് കൺട്രി, ഇംഗ്ലണ്ടിന്റെ തെക്കൻ കൗണ്ടികൾ, ലണ്ടൻ, ഈസ്റ്റ് ആംഗ്ലിയ എന്നീ പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഇന്ന് പുലർച്ചെ കനത്ത മഴയെ തുടർന്ന് കടപുഴകി വീണ മരത്തിൽ ഇടിച്ച് 87 കാരിയായ ഡ്രൈവർ മരിച്ചതായി പോലീസ് അറിയിച്ചു. ഓക്സ്ഫോർഡ്ഷയറിലെ ക്രെയ്സ് പോണ്ടിനടുത്തുള്ള മരത്തിലേക്കാണ് സ്ത്രീ വണ്ടി ഇടിച്ച് കയറിയത്. ഈ ആഴ്ച കനത്ത മഴയെ തുടർന്ന് മരിക്കുന്ന രണ്ടാമത്തെ ആളാണ് ഇവർ. നേരത്തെ ഗ്ലൗസെസ്റ്റർഷെയറിൽ കാറിന് മുകളിൽ മരം വീണതിന് പിന്നാലെ 50 വയസ്സുകാരന് ജീവൻ നഷ്ടമായിരുന്നു.
കനത്ത മഴയും വെള്ളപ്പൊക്കവും മൂലം റെയിൽ റോഡ് ഗതാഗത തടസ്സമുണ്ടാകാൻ ഇടിയുണ്ട്.വെള്ളപ്പൊക്കവും റെയിൽവേയിൽ റീഡിംഗിലുണ്ടായ പ്രശ്‌നവും കാരണം ഗ്രേറ്റ് വെസ്റ്റേൺ റെയിൽവേ ഉപഭോക്താക്കളോട് യാത്ര തടസ്സം നേരിടുമെന്ന് മുന്നറിയിപ്പ് നല്കി.തേംസ്ലിങ്ക്, സതേൺ, ഗാറ്റ്വിക്ക് എക്സ്പ്രസ്, സൗത്ത് വെസ്റ്റേൺ റെയിൽവേ എന്നിവയും ചില ലൈനുകളിൽ നേരത്തെ തന്നെ സ്പീഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ കടുത്ത തടസ്സമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി.
മഴയ്‌ക്കൊപ്പമെത്തുന്ന ശക്തമായ കാറ്റും നാശനഷ്ടങ്ങൾക്കിടയക്കാൻ കാരണമുള്ളതിനാൽ ജാഗ്രതാ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.ഈവർഷത്തെ കൊടുങ്കാറ്റ് സീസൺ തുടങ്ങി മൂന്ന് മാസത്തിനിടെ ഇത് എട്ടാമത്തെ കൊടുങ്കാറ്റാണ് യുകെയിൽ ദുരിതം വിതച്ച് വീശിയടിക്കുന്നത്.അടുത്ത ആഴ്ച ബ്രിട്ടനിൽ എത്താൻ പോകുന്ന കയ്‌പേറിയ സ്‌കാൻഡിനേവിയൻ തണുപ്പിനും മഞ്ഞുമൂടിയ അവസ്ഥയ്ക്കും മുമ്പേയാണ് കനത്ത മഴയും കാറ്റും എത്തിയിരിക്കുന്നത്.
© Copyright 2024. All Rights Reserved