ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന നരനായാട്ടിനെതിരെ ലോകമാകെ പ്രതിഷേധം അരങ്ങേറുകയാണ്. യൂറോപ്പിലും അമേരിക്കയിലുമടക്കം ഫലസ്തീൻ ഐക്യദാർഢ്യ റാലികൾ നടക്കുന്നു. നിരവധി പ്രമുഖർ ഫലസ്തീൻ വിമോചനം ആവശ്യപ്പെട്ട് രംഗത്തുവന്നുകഴിഞ്ഞു. ദക്ഷിണാഫ്രിക്കയുടെ ഐതിഹാസിക നേതാവ് നെൽസൺ മണ്ടേലയുടെ ചെറുമകൻ ഫലസ്തീന് പിന്തുണയുമായി രംഗത്തെത്തിയ ദൃശ്യങ്ങൾ ഇപ്പോൾ എക്സിൽ പ്രചരിക്കുകയാണ്.നിങ്ങളുടെ പോരാട്ടത്തിന് പിന്തുണയർപ്പിച്ച ലോകത്തകമാനമുള്ള ലക്ഷക്കണക്കിന് പേർക്കൊപ്പം ഞങ്ങളും ചേരുന്നെന്ന് അദ്ദേഹം പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയോടെയും അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചും ഏകപക്ഷീയമായി പ്രവർത്തിച്ച ഇസ്രായേലിന്റെ നാളുകൾ എണ്ണപ്പെട്ടു. രക്തസാക്ഷികളുടെ ചോരയിൽനിന്ന് സ്വാതന്ത്ര്യത്തിന്റെ നാമ്പുകൾ തളിർക്കും.ഇസ്രായേൽ യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ അക്രമവും ഗസ്സയിലെ വംശഹത്യയും അവസാനിപ്പിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. അധിവേശം അവസാനിക്കുന്നത് വരെ സ്വാതന്ത്ര്യം പുലരുന്നത് വരെ നിങ്ങൾക്കൊപ്പം നിൽക്കുന്നു. ദക്ഷിണാഫ്രിക്കയിൽനിന്നും വിപ്ലവാഭിവാദ്യങ്ങളും അദ്ദേഹം പറഞ്ഞു.
© Copyright 2025. All Rights Reserved