തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള താരമാണ് രജനികാന്ത്. എല്ലാ കാലഘട്ടത്തിലെ ജനങ്ങളും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ്. രജനികാന്തിന് തമിഴ്‌നാട്ടില്‍ ആരാധകര്‍ പണിത ക്ഷേത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മധുരയിലെ അദ്ദേഹത്തിന്‍റെ വസതിക്ക് സമീപമാണ് ക്ഷേത്രം പണി പുരോഗമിക്കുന്നത്. രജനികാന്തിന്റെ ഒരു പ്രതിമയും ക്ഷേത്രത്തിന് വേണ്ടി പണിതിട്ടുണ്ട്. എന്നാല്‍ ഈ പ്രതിമയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും മറ്റും ചർച്ചയായിരിക്കുന്നത്.
250 കിലോഗ്രാം ഭാരമുള്ള ഈ പ്രതിമയ്ക്ക് രജനിയുടെ രൂപമുണ്ടോ എന്ന സംശയമാണ് ഇപ്പോൾ പലരും പ്രകടിപ്പിക്കുന്നത്. ആരാധകരില്‍ ഒരാള്‍ നിർമിച്ച ഈ ക്ഷേത്രത്തിൽ എന്തിനാണ് രജനിയുമായി ബന്ധമില്ലാത്ത ഈ ചിത്രമെന്നാണ് പലരും സോഷ്യൽ മീഡിയയിലൂടെ ചോദിക്കുന്നത്.
അതേസമയം, തിരുവന്തപുരത്ത് ചിത്രീകരണം ആരംഭിച്ച ‘തലൈവര്‍ 170’ എന്ന ചിത്രത്തിന്‍റെ പണിപ്പുരയിലാണ് രജനികാന്ത് ഇപ്പോൾ. ജയ് ഭീം സിനിമയുടെ സംവിധായകൻ ടി.ജെ ജ്ഞാനവേലിന്റെ രണ്ടാമത്തെ ചിത്രമാണ് ‘തലൈവര്‍ 170’.
© Copyright 2023. All Rights Reserved