നടൻ രജനീകാന്തിൻ്റെ പുതിയ ചിത്രമായ 'ലാൽ സലാ'മിന്റെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് ചെന്നൈ സിറ്റി പൊലീസ് കമ്മിഷണർക്കു സാമൂഹിക പ്രവർത്തകനായ സെൽവം പരാതി നൽകി.
സിനിമയിൽ അഭിനയിച്ച കന്നഡ നടി ധന്യ ബാലകൃഷ്ണ തമിഴരെ അവഹേളിക്കുന്ന തരത്തിൽ മുൻപ് സംസാരിച്ചിട്ടുണ്ടെന്നും അവർ കൂടി അഭിനയിച്ച സിനിമ പുറത്തിറക്കുന്നത് ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്നും പരാതിയിൽ പറയുന്നു.സമാധാനപരമായി ജീവിക്കുന്ന തമിഴ്‌നാട്ടുകാർക്കിടയിൽ അസ്വസ്‌ഥത സൃഷ്‌ടിക്കാൻ ശ്രമിക്കുന്ന ചിത്രത്തിൻ്റെ സംവിധായിക ഐശ്വര്യ രജനീകാന്തിനെതിരെ കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, സംഭവത്തിൽ ധന്യ ബാലകൃഷ്ണ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.
© Copyright 2025. All Rights Reserved