എല്ലാ മതങ്ങളെയും ഭരണകൂടം തുല്യമായി കണക്കാക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഹിന്ദു, മുസ്ലീം നിയമങ്ങൾക്കനുസരിച്ച് സ്വത്തുക്കൾ സംരക്ഷിക്കാൻ രജിസ്‌ട്രേഷൻ നിയമത്തിൽ വ്യവസ്ഥയുള്ളപ്പോൾ ക്രിസ്ത്യൻ പള്ളികളുടെ കാര്യത്തിൽ നിയമമില്ലാത്തത് ആശ്ചര്യകരമാണെന്നും പള്ളികളുടെ സ്വത്തുക്കൾ 1908ലെ രജിസ്‌ട്രേഷൻ ചട്ടത്തിലെ സെക്ഷൻ 22 എയിൽ ഉൾപ്പെടുത്തണമെന്നും ജസ്റ്റിസ് ജി ആർ സ്വാമിനാഥൻ നിരീക്ഷിച്ചു.
-------------------aud--------------------------------
തന്റെ ഭൂമി രജിസ്റ്റർ ചെയ്യുന്നില്ലെന്നാരോപിച്ച് ഷാലിൻ എന്നയാൾ സമർപ്പിച്ച ഹർജിയിലാണ് കോടതി നിരീക്ഷണം. ഭൂമി ഇവാൻജലിക്കൽ ലൂഥറൻ ചർച്ചിന്റേതാണെന്നും അനുമതിയില്ലാതെ സ്വത്ത് രജിസ്റ്റർ ചെയ്യരുതെന്ന് ഹൈക്കോടതി 2017ൽ ഉത്തരവിട്ടിട്ടുണ്ടെന്നും രജിസ്ട്രാർ അറിയിച്ചു.
© Copyright 2025. All Rights Reserved