രണ്ടാം ദേശീയ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റുമായി സമീക്ഷ യുകെ

12/01/24

രണ്ടാമത്‌ ദേശീയ ബാഡ്മിന്റൺ ടൂർണമെന്റ് തീയതി പ്രഖ്യാപിച്ച്‌ സമീക്ഷ യുകെ... ഫെബ്രുവരി ആദ്യ വാരം മുതൽ റീജണൽ മത്സരങ്ങൾ ആരംഭിക്കും. റീജിയണൽ മത്സരവിജയികൾ ഫൈനലിൽ എറ്റു മുട്ടും. മാർച്ച് രണ്ടാം വാരത്തോടെ റീജണൽ മത്സരങ്ങൾ സമാപിക്കും.  2024 മാർച്ച് 24-നാണ് ഫൈനൽ എന്നും സംഘടകർ അറിയിച്ചു . വാശിയേറിയ ഫൈനൽ മത്സരങ്ങൾക്ക് കൊവൻട്രി വേദിയാകും.  വിജയികൾക്ക് ഒന്നാം സമ്മാനമായ 1,001 പൗണ്ടും സമീക്ഷ യുകെ എവർ റോളിംഗ് ട്രോഫിയും ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 501 പൗണ്ടും ട്രോഫിയും സമ്മാനമായി ലഭിക്കും. മൂന്നാം റണ്ണറപ്പിന് ട്രോഫിക്കൊപ്പം 201 പൗണ്ടും നാലാം റണ്ണറപ്പിന് 101 പൗണ്ടും ട്രോഫിയും ലഭിക്കും.

------VO  --------

യുകെ യിൽ  16 ഓളം വ്യത്യസ്ത വേദികളിലായി 250-ലധികം ടീമുകൾ പങ്കെടുക്കുന്ന മേഖലാ മത്സരങ്ങൾ നടക്കും.
£30 ആണ് ടൂർണമെന്റിന്റെ രജിസ്ട്രേഷൻ ഫീസ്. ഏതെങ്കിലും രാജ്യത്തെ ദേശീയ തലത്തിലുള്ള കളിക്കാർക്കും ഇംഗ്ലണ്ടിലെ ബാഡ്മിന്റൺ എ, ബി, സി, ഡി വിഭാഗങ്ങളിലെ കളിക്കാർക്കും ടൂർണമെന്റിൽ പങ്കെടുക്കാൻ അർഹതയില്ല
ദേശീയ ബാഡ്മിന്റൺ ടൂർണമെന്റിന്റെ വിജയകരമായ ഏകോപനത്തിനായി സംഘാടക സമിതി രൂപീകരിച്ചു. സമീക്ഷ യുകെ നാഷണൽ കമ്മിറ്റി അംഗങ്ങൾക്കൊപ്പം റീജിയണൽ കോർഡിനേറ്റർമാരും കമ്മിറ്റിയിൽ ഉൾപ്പെടുന്നു. ജിജു ഫിലിപ്പ് സൈമൺ, അരവിന്ദ് സതീഷ് എന്നിവർ സംഘാടക സമിതിക്ക് നേതൃത്വം നൽകും .ഈ ദേശീയ ബാഡ്മിന്റൺ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞതിൽ തങ്ങൾക്കു സന്തോഷമുണ്ടെന്നും ഇത് വൻ വിജയമാകുമെന്ന ആത്മവിശ്വാസമുണ്ടെന്നും ബാഡ്മിന്റൺ കോ-ഓർഡിനേഷൻ കമ്മിറ്റി മേധാവി ജിജു സൈമൺ മാഗ്‌നവിഷൻ ടീവി യോട് പറഞ്ഞു

Latest Articles

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu