മോസ്കോ യൂകയ്ൻ യുദ്ധത്തിൽ മൂന്നു ദിവസത്തെ
വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. മേയ് 8 മുതൽ 10 വരെയാണ് വെടിനിർത്തൽ ഈ ദിവസങ്ങളിൽ എല്ലാ തരത്തിലുള്ള നടപടികളും നിർത്തിവയ്ക്കുകയാണെന്ന് ലിൻ പ്രസ്താവനയിൽ അറിയിച്ചു. രണ്ടാം ലോക മഹായുദ്ധത്തിൽ റഷ്യയുടെ വിജയത്തിൻ്റെ 80-ാം വാർഷികാഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
"യുക്രെയ്നും റഷ്യയുടെ മാതൃക പിന്തുടരുമെന്നാണ് കരുതുന്നത്. അതേസമയം യുക്രെയ്നിൻ്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായാൽ റഷ്യൻ സൈന്യം അതിശക്തമായി മറുപടി നൽകും -ക്രെംലിൻ പ്രസ്താവനയിൽ പറയുന്നു. ഈസ്റ്റർ ദിനത്തിലും റഷ്യ 30 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. അതേസമയം, യുക്രെയ്ൻ വെടിനിർത്തലിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
© Copyright 2024. All Rights Reserved