പത്താം ക്ലാസ് അടിസ്ഥാനയോഗ്യതയായ തസ്തികകളിലേക്ക് രണ്ടുഘട്ട പരീക്ഷ എന്ന രീതി പിഎസ്‌സി ഉപേക്ഷിച്ചു. എൽ ഡി ക്ലാർക്ക് ലിസ്റ് ഗ്രേയ്‌ഡ് തസ്തികകളിലേക്ക് ഉൾപ്പെടെ ഇനിമുതൽ ഒറ്റ പരീക്ഷയെ ഉണ്ടാകൂ. നടത്തിയ പരീക്ഷണങ്ങൾ സാമ്പത്തികമായി വലിയ തിരിച്ചടിയായതോടെ പ്രാഥമിക പരീക്ഷകൾ ഒഴിവാക്കാൻ പിഎസ്‌സി തീരുമാനം.
എല്ലാ പോസ്റ്റുകളിലേക്കും രണ്ടു പരീക്ഷകളാണ് നടത്തിയിരുന്നത്. ഇതു പിഎസ്‌സിയെ സാമ്പത്തികമായ തകർത്തു. ലക്ഷങ്ങളാണ് ഇതിലൂടെ പിഎസ്‌സിക്ക് നഷ്ടമായത്. അതേ സമയം ഉദ്യോഗാർത്ഥികൾക്ക് രണ്ടു പരീക്ഷകൾ എഴുതേണ്ട ഗതികേടും ഉണ്ടായി. ഇതോടെയാണ് കൂടുതൽ ഉദ്യോഗാർഥികൾ അപേക്ഷിക്കുന്ന പരീക്ഷകൾക്ക് പ്രാഥമിക പരീക്ഷ ഒഴിവാക്കാൻ പിഎസ്‌സി തീരുമാനിച്ചിരിക്കുന്നത്.
ഇന്നലെ ചേർന്ന കമീഷൻ യോഗമാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടത്.വിവിധ ജില്ലകളിലെ വിവിധ വകുപ്പുകളിൽ ക്ലർക്ക് , ലാസ്റ്റ് ഗ്രേഡ് സർവന്റ്‌സ് തസ്തികകളാണ് ആദ്യഘട്ടമായി പ്രാഥമിക പരീക്ഷയിൽനിന്ന് ഒഴിവാക്കുന്നത്. ക്ലർക്ക് തസ്തികയുടെ വിജ്ഞാപനം നവംബർ 30നു പുറപ്പെടുവിക്കും.
ഡിസംബറിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്‌സ് തസ്തികയുടെ വിജ്ഞാപനവും പ്രസിദ്ധീകരിക്കും. വിവിധ ഘട്ടങ്ങളിലായി പരീക്ഷ നടക്കും.അപേക്ഷകരെ കുറച്ച് വേഗത്തിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുൻ ചെയർമാന്റെ കാലത്ത് യുപിഎസ്‌സി മാതൃകയിൽ പരീക്ഷകൾ രണ്ടുഘട്ടമാക്കിയത്. ഈ തീരുമാനത്തിനെതിരെ അന്നുതന്നെ പിഎസ്‌സിക്കുള്ളിലും ഉദ്യോഗാർത്ഥികൾക്കിടയും വലിയ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു.
© Copyright 2023. All Rights Reserved