തിരുവനന്തപുരത്ത് കടുത്ത മത്സരമായിരുന്നുവെന്നും രണ്ട് കോടീശ്വരന്മാർക്കിടയിലായിരുന്നു താൻ മത്സരിച്ചതെന്നും എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ. പണം കാര്യമായി പ്രചാരണത്തെ ബാധിച്ചു. ഇന്ത്യ സഖ്യത്തിൽ വരുന്ന പാർട്ടികളാണ് വ്യത്യസ്തമായി മത്സരിച്ചത്. അത് എല്ലാ മണ്ഡലങ്ങളിലും ബാധിച്ചു. ഒരിക്കലും ഇങ്ങനെയൊരു ഫലം ഉണ്ടാകേണ്ടതല്ല. നല്ല ഭരണം കാഴ്ചവെയ്ക്കുന്ന സർക്കാരാണിത്. കേരളത്തിലെ ജനങ്ങൾ വാർത്തകൾ ശ്രദ്ധിക്കുന്നവരാണ്. ഇന്ത്യ മുന്നണിയിലെ രണ്ടു പേർ പരസ്പരം മത്സരിക്കുന്നത് അവർ ചർച്ച ചെയ്തു കാണും. അതാകും തോൽവിയുടെ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഘടനാ ദൗർബല്യമില്ല. നന്നായി തന്നെ മത്സരിച്ചു. പക്ഷേ തോറ്റുവെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
© Copyright 2024. All Rights Reserved