യുകെ മലയാളികളുടെ ജീവിതച്ചെലവുകളുടെ ഞെരുക്കം ലഘൂകരിക്കാൻ തുടങ്ങുന്നു എന്നതിന്റെ സൂചനയായി, രണ്ട് വർഷത്തിനിടെ ആദ്യമായി ശരാശരി ശമ്പളവളർച്ച പണപ്പെരുപ്പത്തിന് മുകളിൽ ഉയർന്നു. ജൂണിനും ഓഗസ്റ്റിനും ഇടയിലെ വേതന വർധനവ് 7.8 % എന്ന വാർഷിക നിരക്കിലേയ്ക്ക് ഉയർന്നു. ഇത് ഇതേ കാലയളവിലെ പണപ്പെരുപ്പത്തിനേക്കാൾ കൂടുതലാണെന്ന ആശ്വാസവാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. 2021 ഒക്ടോബർ മാസത്തിന് ശേഷം ആദ്യമായാണ് ശമ്പള വർധനവ് പണപെരുപ്പ നിരക്കിനേക്കാൾ കൂടുതലാകുന്നത്. പൊതുമേഖല തൊഴിലാളികളുടെ ശമ്പള വർധനവ് ജൂണിനും ഓഗസ്റ്റിനും ഇടയ്ക്ക് 6.8 ശതമാനത്തിൽ എത്തിയിരുന്നു. ഇത് 2001 -ന് ശേഷം ഏറ്റവും വലിയ വർധനവാണെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.
© Copyright 2025. All Rights Reserved