പിവി അൻവറിൻറെ പാലക്കാട്ടെയും ചേലക്കരയിലെയും സ്ഥാനാർത്ഥികളുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ. അൻവറിനായുള്ള വാതിൽ അടഞ്ഞിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് കെ സുധാകരൻ സ്ഥാനാർത്ഥികളെ പിൻവലിക്കാനുള്ള നീക്കത്തെ ന്യായീകരിച്ചപ്പോൽ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻറെ പ്രതികരണം. അൻവറിന് സൗകര്യമുണ്ടെങ്കിൽ സ്ഥാനാർത്ഥികളെ പിൻവലിച്ചാൽ മതിയെന്നും അൻവറിൻറെ ഒരു ഉപാധിയും അംഗീകരിക്കില്ലെന്നും ഇനി ഇതുമായി ബന്ധപ്പെട്ട് ചർച്ചയില്ലെന്നും വിഡി സതീശൻ തുറന്നടിച്ചു.
© Copyright 2024. All Rights Reserved