കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ലോക ഡൗൺനു ശേഷം രാജ്യത്ത് വലിയ സാമ്പത്തിക മാന്ദ്യം വരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പുനൽകി. വൈറസ് ബാധ ഏൽപ്പിച്ച ആഘാതം മൂലം രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ 14 ശതമാനം ചുരുങ്ങും എന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവി പറഞ്ഞു. രാജ്യത്തെ ലോക് ഡൌൺ യുകെയിലെ ജോലിയും വരുമാനവും കുറയ്ക്കുകയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യാഴാഴ്ചയും പലിശനിരക്ക് 0.1% എന്ന് താഴ്ന്ന നിലയിൽ നിലനിർത്താൻ പോളിസി നിർമ്മാതാക്കൾ വോട്ട് ചെയ്തിരുന്നു. നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ സമ്പത്ത് വ്യവസ്ഥ സമ്പത്ത് വ്യവസ്ഥ അനിശ്ചിതത്വത്തിൽ ആണെന്നും സമ്പത്ത് വ്യവസ്ഥയുടെ തിരിച്ചുവരവ് ജീവനക്കാരും ബിസിനസുകാരും ഈ സാഹചര്യത്തോട് എങ്ങനെ പോരുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തി ആയിരിക്കും എന്നും ബാങ്ക് ചൂണ്ടിക്കാട്ടി.
മൊത്തത്തിൽ സമ്പത്ത് വ്യവസ്ഥ 14 ശതമാനമായി കുറയും എന്ന് കരുതപ്പെടുന്നു 1949 മുതൽ ഉള്ള ഓഫീസ് ഫോർ നാഷണൽ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഡേറ്റാ പ്രകാരം ഡേറ്റാ പ്രകാരം ഏറ്റവും വലിയ വാർഷിക ഇടിവാണ് ഇത് എന്ന് കണക്കാക്കപ്പെടുന്നു. അടുത്ത ആഴ്ച മുതൽ ലോക ഡൗൺ നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് വരുത്താനാണ് സാധ്യത. ഈ വർഷം പ്രതിമാസ ശരാശരി വരുമാനം രണ്ട് ശതമാനം കുറയാനാണ് സാധ്യത. നിലവിൽ തൊഴിലില്ലായ്മയുടെനിലവിൽ തൊഴിലില്ലായ്മയുടെ സാധ്യത നാലു ശതമാനം ആണ് ഇത് ഒൻപത് ശതമാനം വരെ ഉയർന്ന ക്കാനും സാധ്യതയുണ്ട്. മൂന്നു നൂറ്റാണ്ടിനു ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തികമാന്ദ്യത്തിന് സൂചനകളാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.
© Copyright 2024. All Rights Reserved