രാജ്യത്തുടനീളം കോവിഡ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്ന് യുകെ ഹെൽത്ത് മിനിസ്ട്രി , കോവിടിന്റെ പുതിയ വകഭേദമായ 'പിരോള' സ്‌ട്രെയിനാണ് ഇപ്പോൾ യുകെയിൽ പടർന്നു കൊണ്ടിരിക്കുന്നത്.

21/09/23

കഴിഞ്ഞ ആഴ്‌ച, കേസുകളുടെ എണ്ണം മുമ്പത്തെ ആഴ്‌ചയെ അപേക്ഷിച്ച് 15% വർദ്ധിച്ചു, എന്നിരുന്നാലും കഴിഞ്ഞ കുറച്ച് വർഷങ്ങളെ അപേക്ഷിച്ച് ഈ വർദ്ധനവിന്റെ തോത് കുറവാണ്.

ഓഗസ്റ്റ് 27-ന് അവസാനിച്ച ആഴ്‌ചയിൽ, യുകെയിൽ ഒരിടത്തും 100,000 ജനസംഖ്യയിൽ 49 പേർക്ക് എന്നതിനേക്കാൾ ഉയർന്ന നിരക്ക് ഉണ്ടായിരുന്നില്ലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു., എന്നാൽ ഇതിൽ ഗണ്യമായ മാറ്റം യുകെയിലെ ചില പ്രദേശങ്ങളിൽ - പ്രത്യേകിച്ച് വെയിൽസിലും ലിങ്കൺഷെയറിലും ഉണ്ടായിട്ടുണ്ടെന്ന് പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു.

BA.286 എന്ന പേരിലും അറിയപ്പെടുന്ന പിറോള വേരിയന്റിന് പ്രതിരോധ കുത്തിവയ്പ്പുകളിൽ നിന്നും മുൻകാല അണുബാധകളിൽ നിന്നും ലഭിക്കുന്ന പ്രതിരോധശേഷിയെ തരണം ചെയ്യാൻ ശേഷിയുള്ള ഉയർന്ന മ്യൂട്ടേഷനുകൾ ഉണ്ടാക്കുന്നു എന്നത് ആശങ്കയുണർത്തുന്നു.

യുകെയിൽ സ്ഥിരീകരിച്ച കേസ്, സമീപകാല യാത്രാ ചരിത്രമില്ലാത്ത ഒരു വ്യക്തിയിൽ നിന്നാണ് വന്നത് എന്നാൽ പുതിയ മ്യൂട്ടേഷനുകളുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്കയുണർത്തുന്നു. ഇക്കാര്യത്തിൽ ലോകാരോഗ്യ സംഘടന കൂടുതൽ പഠിച്ച് എല്ലാ രാജ്യങ്ങളെയും പൊതുജനങ്ങളെയും വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് അറിയിച്ചു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu