ജാതി സെൻസസ് ഉയർത്തി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് രാഹുൽ ഗാന്ധി. ജാതി സെൻസസ് നടത്തുമ്പോൾ ചില കക്ഷികൾക്ക് എതിർപ്പുണ്ടാകുമെന്നും അത് ഞങ്ങൾ ഉൾക്കൊള്ളുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. ജാതി സെൻസസ് നടപ്പാക്കാൻ കേന്ദ്ര സർക്കാരിനു മേൽ സമ്മർദ്ദം ചെലുത്തും. ജാതി സെൻസസ് നടപ്പാക്കുന്നതുവഴി വലിയ വികസനം ഉണ്ടാകുമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. രാജ്യത്തെ അൻപതു ശതമാനത്തിലധികം വരുന്ന ജനതയ്ക്കു വേണ്ടിയാണ് ജാതി സെൻസസ് നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവർത്തക സമിതി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 4 മണിക്കൂറോളം സമിതി യോഗത്തിൽ ജാതി സെൻസസിനെക്കുറിച്ച് ചർച്ച ചെയ്തു. ആർക്കും എതിർപ്പില്ല, പ്രതിപക്ഷ സഖ്യം ഇന്ത്യയും ജാതി സെൻസസിനെ പിന്തുണയ്ക്കും. ജാതി സെൻസസ് നടപ്പാക്കാൻ പ്രധാനമന്ത്രി അശക്തനാണ്. ഒബിസി വിഭാഗത്തിൽ നിന്നുള്ളയാളാണ് അദ്ദേഹമെന്നും എന്നാൽ ഒബിസി വിഭാഗക്കാർക്ക് വേണ്ടി എന്ത് ചെയ്തു എന്നദ്ദേഹം പറയണമെന്നും രാഹുൽഗാന്ധി പറഞ്ഞു.
© Copyright 2023. All Rights Reserved