ഇന്ത്യയിലെ 440 ജില്ലകളിലെ ഭൂഗർഭജലത്തിൽ നൈട്രേറ്റിൻറെ അളവ് കൂടുതലാണെന്ന് കണ്ടെത്തൽ. 20 ശതമാനം സാമ്പിളുകളിലും അനുവദനീയമായ അളവിൽ കൂടുതലാണ് നൈട്രേറ്റെന്ന് സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ് റിപ്പോർട്ട്.
-------------------aud--------------------------------
നൈട്രേറ്റ് കൂടുന്നത് പാരിസ്ഥിതിക ആരോഗ്യ പ്രശ്‌നത്തിന് കാരണമാകുന്നു. പ്രത്യേകിച്ച് നൈട്രജൻ അധിഷ്ഠിത രാസവളങ്ങൾ ഉപയോഗിക്കുന്ന കാർഷിക മേഖലകളിൽ. വാർഷിക ഭൂഗർഭ ജല ഗുണനിലവാര റിപ്പോർട്ട് പ്രകാരം 9.04 ശതമാനം സാമ്പിളുകളിലും സുരക്ഷിതമായ പരിധിക്ക് മുകളിൽ ഫ്ലൂറൈഡിൻ്റെ അളവ് ഉണ്ടെന്നും 3.55 ശതമാനം ആർസെനിക് സാന്നിധ്യമുണ്ടെന്നും പറയുന്നു.രാജസ്ഥാൻ, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ 40 ശതമാനത്തിലധികം സാമ്പിളുകളിലും നൈട്രേറ്റ് അംശം കൂടുതലായിരുന്നു.
2023 മെയ് മാസത്തിൽ ഭൂഗർഭജലത്തിൻ്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി രാജ്യവ്യാപകമായി 15,259 നിരീക്ഷണ സ്ഥലങ്ങൾ തെരഞ്ഞെടുത്തു. ഇതിൽ 25 ശതമാനം കിണറുകളും വിശദമായി പഠിച്ചു. കുടിവെള്ളത്തിനായി ലോകാരോഗ്യ സംഘടനയും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സും നിശ്ചയിച്ചിട്ടുള്ള ലിറ്ററിന് 45 മില്ലിഗ്രാം എന്ന നൈട്രേറ്റ് പരിധി 20 ശതമാനം ജലസാമ്പിളുകളിലും കവിഞ്ഞതായി കണ്ടെത്തി.
© Copyright 2024. All Rights Reserved