രാജ്യത്ത് സ്ത്രീകൾക്കുനേരെ നടക്കുന്ന അതിക്രമങ്ങളിലും പീഡനങ്ങളിലും കുറ്റക്കാർക്കെതിരെ കർശന നടപടി വേഗത്തിലെടുക്കാൻ പ്രത്യേക നിയമ നിർമാണം നടത്തണമെന്നാവശ്യപ്പെട്ട് പശ്ചിം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. കൊൽക്കത്തയിൽ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് മമത ബാനർജി പ്രധാനമന്ത്രിയ്ക്ക് കത്തയക്കുന്നത്.
-------------------aud--------------------------------
രാജ്യത്ത് ഓരോ ദിവസവും 90 പീഡനങ്ങൾ നടക്കുന്നുണ്ടെന്നും സ്ഥിതി അശങ്കാജനകമാണെന്നുമാണ് കത്തിൽ മമത ബാനർജി പറയുന്നത്. കേന്ദ്രം ഇക്കാര്യത്തിൽ പൊതുവായ നടപടി സ്വീകരിക്കണം. ഇത്തരം കുറ്റകൃത്യങ്ങൾ വർധിക്കുന്നത്. സമൂഹത്തിൻറെയും രാജ്യത്തിൻറെയും ആത്മവിശ്വാസവും മനസാക്ഷിയും ഉലക്കുന്നതാണ്. സ്ത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പാക്കാൻ ഇത്തരം കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാൻ നമുക്കെല്ലാവർക്കും ഉത്തരവാദിത്വം ഉണ്ട്. ഇത്തരം അതിക്രൂര കുറ്റങ്ങൾ നടത്തുന്ന കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്രം നിയമ നിർമാണം നടത്തണം. പീഡന കേസിൽ ശിക്ഷ വിധിക്കുന്നതിനായി അതിവേഗ കോടതി സ്ഥാപിക്കണം. പ്രത്യേക നിയമ നിർമാണവും നടത്തണം. 15 ദിവസത്തിനകം ശിക്ഷ നടപ്പാക്കുന്ന അതിവേഗ സംവിധാനമായിരിക്കണം നടപ്പാക്കേണ്ടതെന്നും മമത ബാനർജി കത്തിൽ വ്യക്തമാക്കി. അതേസമയം, ഒരു വശത്ത് കുറ്റവാളികളെ സംരക്ഷിക്കുന്ന മമതയുടെ ഇരട്ടത്താപ്പാണിതെന്നാണ് ബിജെപി വിമർശനം.
© Copyright 2023. All Rights Reserved