ഇന്ത്യയിൽ 50 മുതൽ 100 വർഷം വരെ പഴക്കമുള്ള 1,065 വലിയ അണക്കെട്ടുകളുണ്ടെന്നും 224 എണ്ണം ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണെന്നും കേന്ദ്രസർക്കാർ പാർലമെന്റിൽ. രാജ്യത്ത് ആകെ 6,138 അണക്കെട്ടുകൾ നിർമ്മിച്ചിട്ടുണ്ട്. 143 അണക്കെട്ടുകൾ നിർമ്മാണ ഘട്ടത്തിലാണെന്നും കേന്ദ്ര ജലശക്തി സഹമന്ത്രി രാജ് ഭൂഷൺ ചൗധരി രാജ്യസഭയിൽ പറഞ്ഞു.
-----------------------------
കാലപ്പഴക്കം ചെന്ന അണക്കെട്ടുകൾ ഉയർത്തുന്ന വെല്ലുവിളികൾ നേരിടുന്നതിനും അണക്കെട്ടുകളുടെ തകർച്ചയിൽ നിന്നുള്ള ദുരന്തങ്ങൾ തടയുന്നതിനുമാണ് സർക്കാർ ഡാം സുരക്ഷാ നിയമം 2021 നടപ്പാക്കിയതെന്നും രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായി രാജ് ഭൂഷൺ ചൗധരി പറഞ്ഞു. ജലസേചനത്തിനും വൈദ്യുതി ഉൽപ്പാദന ആവശ്യങ്ങൾക്കും പുറമെ വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിലും അണക്കെട്ടുകൾ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാഷണൽ ഡാം സേഫ്റ്റി അതോറിറ്റിയും (എൻഡിഎസ്എ) സിഡബ്ല്യുസിയും സംയുക്തമായി തയ്യാറാക്കിയ നാഷണൽ രജിസ്റ്റർ ഓഫ് ലാർജ് ഡാംസ് പ്രകാരം 6,138 അണക്കെട്ടുകളും നിർമാണത്തിലിരിക്കുന്ന 143 അണക്കെട്ടുകളുമാണ് ഉള്ളത്. ഇതിൽ 224 അണക്കെട്ടുകൾ മാത്രമാണ് 100 വർഷത്തിലേറെ പഴക്കമുള്ളത്. 50 മുതൽ 100 വർഷം വരെ പഴക്കമുള്ള 1065 വലിയ അണക്കെട്ടുകളും ഉണ്ട്.
© Copyright 2024. All Rights Reserved