രാജ്യത്തെ ശതകോടീശ്വരന്മാരുടെ ആകെ ആസ്തി 90,560 കോടി ഡോളർ. ആസ്തി 42.1 ശതമാനം ഉയർന്നു. ഇന്ത്യ ശതകോടീശ്വരന്മാരുടെ ലോകത്തിലെ മൂന്നാമത്തെ വലിയ കേന്ദ്രമായെന്ന് സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള ബഹുരാഷ്ട്ര സാമ്പത്തിക സേവന കമ്പനി യുബിഎസിന്റെ പുതിയ ബില്യണയേഴ്സ് അംബീഷൻസ് റിപ്പോ ട്ട്. റിപ്പോർട്ടുപ്രകാരം ഇന്ത്യയിൽ 185 ശതകോടീശ്വരന്മാരുണ്ട്. ആദ്യ രണ്ട് സ്ഥാനങ്ങളിൽ 835 ശതകോടീശ്വരന്മാരുള്ള അമേരിക്കയും 427 പേരുള്ള ചൈനയുമാണ്.
-------------------aud-----------------------------
ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം ഒരുവർഷത്തിനുള്ളിൽ 21 ശതമാനം വർധിച്ചു. 32പേരാണ് ആ നിരയിലേക്ക് പുതുതായി എത്തിയത്. 2015നുശേഷം പത്ത് വർഷംകൊണ്ട് എണ്ണം ഇരട്ടിയായി വർധിച്ചു. 2015ൽ ലോകത്താകെ 1757 ശതകോടീശ്വരന്മാരുണ്ടായിരുന്നത് 2024ൽ 2682 ആയി.ഒക്ടോബറിലെ ആഗോള വിശപ്പുസൂചികയിൽ ഇന്ത്യ ഗുരുതരപട്ടിണിയുമായി 127 രാജ്യങ്ങളുടെ പട്ടികയിൽ 105ാമതായിരുന്നു.
© Copyright 2024. All Rights Reserved