ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസിൽ ബുധനാഴ്ച രാവിലെ ചെന്നൈയിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റെയ്ഡ്. മാർച്ച് ഒന്നിന് സ്‌ഫോടനം നടത്തിയതായി സംശയിക്കുന്ന രണ്ട് പേർ ചെന്നൈയിൽ തങ്ങുന്നുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടർന്നാണ് റെയ്ഡ് ആരംഭിച്ചത്.
-------------------aud--------------------------------fcf308
പ്രധാന പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. മാർച്ച് 23 ന് കർണാടകയിലെ തീർത്ഥഹള്ളി ജില്ലയിലെ ശിവമോഗ സ്വദേശിയായ മുസാവിർ ഹുസൈൻ ഷാസിബിനെ തിരിച്ചറിഞ്ഞതായി എൻഐഎ വൃത്തങ്ങൾ അറിയിച്ചു. മുഖ്യപ്രതിയെ തിരിച്ചറിയാൻ 1000 സിസിടിവി ക്യാമറകൾ ഏജൻസി വിശകലനം ചെയ്തിട്ടുണ്ട് .
സ്‌ഫോടനത്തിന് പിന്നിൽ ശിവമോഗ ഐസിസ് മൊഡ്യൂളാണെന്ന് അന്വേഷണ ഏജൻസി വൃത്തങ്ങൾ നേരത്തെ പറഞ്ഞിരുന്നു. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഈ മൊഡ്യൂളിൽ നിന്നുള്ള 11 പേർ കർണാടകയിൽ തങ്ങുകയാണ്. അവർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ദക്ഷിണേന്ത്യയിൽ തങ്ങളുടെ ശൃംഖല വിപുലീക്കാൻ ശ്രമിക്കുന്നതായുമാണ് പുറത്തുവരുന്ന വിവരങ്ങൾ. സ്‌ഫോടനത്തെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് എൻഐഎ പ്രഖ്യാപിച്ചിരുന്നു, കൂടാതെ പ്രതിയുടെ സിസിടിവി ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ടിരുന്നു.
© Copyright 2024. All Rights Reserved