രാഷ്ട്രീയ എതിരാളികള്‍ ദുസ്വപ്നം പോലെ പേടിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ 3 ദിവസത്തെ യുകെ സന്ദര്‍ശനത്തിന് ഇന്നെത്തും

13/02/25

രാഷ്ട്രീയ എതിരാളികള്‍ ഒരു ദുസ്വപ്നം പോലെ ഭയക്കുന്ന കോണ്‍ഗ്രസിന്റെ യുവ പോരാളി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് യുകെയുടെ മണ്ണില്‍ കാല് കുത്തുന്നു. പാലക്കാട്ടെ ഐതിഹാസിക വിജയ ശേഷം രാഹുല്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രവാസി സമൂഹവും യുകെയിലേതാണ് എന്നതും ഈ സന്ദര്‍ശനത്തിന്റെ മാറ്റു കൂട്ടുകയാണ്.

-------------------aud--------------------------------

പിണറായി സര്‍ക്കാരിനെതിരെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയില്‍ നിരന്തരം നടത്തിയ സമരങ്ങളെ തുടര്‍ന്ന് രാഹുലിനെ പോലീസ് അര്‍ദ്ധരാത്രിയില്‍ വീട് വളഞ്ഞിട്ടു അറസ്റ്റ് ചെയ്തത് വലിയ വിവാദമായി മാറിയിരുന്നു. എന്നാല്‍ അന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്ത രാഹുലിന്റെ പാസ്‌പോര്‍ട്ട അദ്ദേഹം എംഎല്‍എ ആയ ശേഷം കഴിഞ്ഞ ദിവസമാണ് തിരികെ ലഭിച്ചത്. അതിനാല്‍ വിദേശ സന്ദര്‍ശനം എന്നത് ആലോചിക്കാന്‍ പോലും കഴിയാതിരുന്ന സാഹചര്യത്തില്‍ നിന്നുമാണ് ഇപ്പോള്‍ തികച്ചും അപ്രതീക്ഷിതമായി രാഹുല്‍ യുകെയിലേക്ക് തന്നെ എത്തുന്നത്. ഗള്‍ഫ് രാജ്യങ്ങളിലും മറ്റുമുള്ള ആയിരക്കണക്കിന് പ്രവാസികള്‍ രാഹുലിന്റെ വരവ് കാത്തിരിക്കയാണ് അവരെ കടത്തി വെട്ടി രാഹുലിന് സ്വീകരണം ഒരുക്കാന്‍ യുകെയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയാറാകുന്നത്. അടുത്തിടെ ഒഐസിസി പ്രസിഡന്റ ആയി നിയമിതയായ ഷൈനു മാത്യൂസിന് ഉള്ള വ്യക്തിപരമായ നേട്ടം കൂടിയായി മാറുകയാണ് രാഹുലിന്റെ യുകെ യാത്ര. കേരള രാഷ്ട്രീയത്തെ ആവേശക്കൊടുമുടിയിലെത്തിച്ച പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ നായകനായി ഉയര്‍ന്നു വന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ, രാഷ്ട്രീയ വിജയ ശേഷം ആദ്യമായി നടത്തുന്ന വിദേശ സന്ദര്‍ശനം യുകെയിലേക്ക് ആണെന്നതിനാല്‍ അടുത്തിടെ രൂപീകൃതമായ ഒഐസിസി മേഖല, പ്രാദേശിക യൂണിറ്റുകള്‍ ആവേശ ഭരിതരാണ്. എന്നാല്‍ വെറും രണ്ടു ദിവസത്തെ സന്ദര്‍ശന പരിപാടിയുമായി ബന്ധപ്പെട്ടു എത്തുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഏക പൊതുജന സമ്പര്‍ക്ക പരിപാടി കവന്‍ട്രിയില്‍ മാത്രമാണ് എന്നതാണ് ഇന്ന് ടിഫിന്‍ ബോക്‌സില്‍ വച്ച് നടക്കുന്ന മുഖാമുഖം പരിപാടിയുടെ പ്രത്യേകത. ഇതോടൊപ്പം കോണ്‍ഗ്രസിന്റെ വിദേശ പോഷക സംഘടനയായ ഒഐസിസി യുകെയുടെ കവന്‍ട്രി ഘടകവും ചുമതലയേല്‍ക്കുന്നു എന്ന പ്രത്യേകതയും ഉണ്ടെന്നു ദേശീയ പ്രെസിഡന്റ്‌റ് ഷൈനു മാത്യൂസ് വ്യക്തമാക്കി. ഒട്ടേറെ പാലക്കാട്ടുകാരുള്ള കവന്‍ട്രിയിലേക്ക് യുകെയുടെ നാനാഭാഗങ്ങളില്‍ നിന്നും രാഹുലിനെ കാണാനും വിശേഷം പങ്കിടാനും ആളുകള്‍ എത്തും എന്നതിന് രജിസ്‌ട്രേഷന്‍ നടത്താനുള്ള ആവേശം തന്നെ തെളിവായി മാറി. മാഞ്ചസ്റ്റര്‍, ബോള്‍ട്ടന്‍, പീറ്റേര്‍ബറ, നോര്‍ത്താംപ്ടണ്‍, ലണ്ടന്‍, കെന്റ്, ബര്‍മിങ്ഹാം എന്നിവിടങ്ങളില്‍ നിന്നൊക്കെ രാഹുല്‍ ആരാധകരുടെ സാന്നിധ്യം ഉറപ്പായി കഴിഞ്ഞു. കഴിഞ്ഞ ആറുമാസത്തിനിടയില്‍ രൂപീകൃതമായ പത്തോളം ഒഐസിസി യൂണിറ്റുകളില്‍ നിന്നും ആര്‍പ്പും ആരവവുമായി ഒഐസിസി പ്രവര്‍ത്തകരെ എത്തിക്കാന്‍ ദേശീയ നേതൃത്വവും ഉണര്‍വോടെ രംഗത്തുണ്ട്. രാഹുലിന് തൊട്ടുപിന്നാലെ കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ അടക്കമുള്ള നേതൃത്വനിര യുകെയില്‍ എത്തുന്നു എന്നതും കോണ്‍ഗ്രസുകാരുടെ ആവേശം ഇരട്ടിയാക്കുന്നു. രാഹുല്‍ എത്തുന്നതിനു തൊട്ടടുത്ത ദിവസമാണ് കെപിസിസി സെക്രട്ടറി മുന്‍ എംഎല്‍എ വിപി സജീന്ദ്രന്‍, എന്‍ എം നസീര്‍, മഹാദേവന്‍ വാഴശ്ശേരില്‍ എന്നിവരാണ് കേരളത്തില്‍ നിന്നും യുകെയില്‍ പ്രവര്‍ത്തകര്‍ക്ക് ആവേശമാകാന്‍ എത്തുന്നത് . കവന്‍ട്രിയിലെ പരിപാടിക്ക് ശേഷം മാഞ്ചസ്റ്ററിലേക്ക് യാത്രയാകുന്ന രാഹുല്‍ കേരളത്തില്‍ നിന്നും എത്തുന്ന നേതാക്കളെ സാക്ഷിയാക്കി ഒഐസിസി യുകെയുടെ ഓഫിസ് ഉത്ഘാടനവും പ്രിയദര്‍ശിനി ലൈബ്രറി ഹാളും യുകെയിലെ പ്രവാസി സമൂഹത്തിനായി സമര്‍പ്പിക്കും. ഹൃസ്വമായ ചടങ്ങുകളാണ് എല്ലായിടത്തും സംഘടിപ്പിക്കുന്നതെങ്കിലും രാഹുലിനെ കാണാനും ആവേശം പങ്കിടാനും എത്തുന്ന ഏവരുമായി കൂടിയകാഴ്ചയ്ക്ക് അവസരം ഒരുക്കുമെന്നും ഒഐസിസി ഭാരവാഹികള്‍ അറിയിച്ചു. രാഷ്ട്രീയ ഭേദമെന്യേ മലയാളികളുടെ സ്‌നേഹവാത്സല്യങ്ങള്‍ ലഭിക്കുന്ന യുവ നേതാവ് എന്ന വിശേഷണം സ്വന്തമാക്കുന്ന രാഹുല്‍ പാലക്കാട്ടെ വിജയ ശേഷം രാഷ്ട്രീയ എതിരാളികളുടെയും പേടിസ്വപ്നമായി മാറുകയാണ്. സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യത്തെ അതിജീവിച്ചാണ് രാഹുല്‍ ജയിച്ചു കയറിയത് എന്നാണ് അദ്ദേഹത്തിന്റെ ജനപ്രീതി കുത്തനെ ഉയര്‍ത്തിയത്. മാത്രമല്ല ആര്‍ക്കും പ്രവചിക്കാന്‍ സാധിക്കാതെ പോയ കൂറ്റന്‍ ഭൂരിപക്ഷവും നേടി എന്നതും രാഹുലിനെ ഇനി തളയ്ക്കാനാകില്ല എന്ന ചിന്ത എതിരാളികളുടെ ഉറക്കം കെടുത്തുകയാണ്.
പാലക്കാട് സീറ്റ് തിരിച്ചു പിടിക്കുക എന്നത് ഇടതു പക്ഷത്തെ സംബന്ധിച്ചും ബിജെപിക്കും മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെ കയ്യെത്താ ദൂരത്തേക്ക് തട്ടിയകറ്റാന്‍ രാഹുലിന് സാധിച്ചു എന്നതാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ നേട്ടമായി രാഷ്ട്രീയ കേരളം കാണുന്നത്. എതിരാളികളെ ചെറുതായി കാണാതെയും അവരെ വ്യക്തിപരമായി ആക്ഷേപിക്കാതെയും തനിക്കറിയാവുന്ന രാഷ്ട്രീയം പറഞ്ഞു സൗമ്യനായി കടന്നു വന്ന രാഹുലിനെ പാലക്കാട്ടെ ജനങ്ങള്‍ തങ്ങളില്‍ ഒരുവനായി കാണുകയായിരുന്നു. പാലക്കാടുമായി വൈകാരിക അടുപ്പം ഒന്നും ഇല്ലാതെ അപ്രതീക്ഷിതമായി കടന്നു വന്ന രാഹുലിനെ കാത്തിരുന്നത് സങ്കീര്‍ണമായ ഒരു രാഷ്ട്രീയ സാഹചര്യം കൂടിയായിരുന്നു. എന്നിട്ടും മെയ്വഴക്കം വന്ന അഭ്യാസിയെ പോലെ സകല പ്രതിബന്ധങ്ങളും തരണം ചെയ്തു കടന്നു കയറിയ രാഹുല്‍ ഇപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതീക്ഷയും സ്വപ്നവുമായി മാറുകയാണ്.  തിരക്കിട്ട ഷെഡ്യൂളും ആയി എത്തുന്ന രാഹുലിന്റെ മൂന്നാമത്തെയും അവസാനത്തെയും പൊതു പരിപാടി അനേകം കോണ്‍ഗ്രസ് പ്രവര്‍ത്തകരുള്ള സ്റ്റോക് ഓണ്‍ ട്രെന്റിലാണ്. ചരിത്രത്തിലാദ്യമായി ഒഐസിസി സംഘടിപ്പിക്കുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഉത്ഘാടനം നിര്‍വഹിച്ച ശേഷം മത്സരം പൂര്‍ത്തിയാകാന്‍ നില്കാതെ അദ്ദേഹം നാട്ടിലേക്ക് മടങ്ങും എന്നാണ് ലഭ്യമാകുന്ന വിവരം. തികച്ചും വക്തിപരമായ കാരണങ്ങളാണ് രാഹുല്‍ തിരക്കിട്ടു മടങ്ങുന്നതെന്നു അദ്ദേഹത്തിന്റെ ഓഫിസ് വൃത്തങ്ങള്‍ അറിയിച്ചു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu