കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കാറിന് നേരെ ഭാരത് ജോഡോ ന്യായ് യാത്രക്കിടെ ആക്രമണം. രാഹുൽ ഗാന്ധിയുടെ കാറിന്റെ ചില്ലുകള്‍ തകർന്നു. സംഭവം ഉണ്ടായത് ബിഹാറില്‍ നിന്ന് ബംഗാളിലെ മാല്‍ഡയിലേക്ക് വരുമ്പോഴാണ്. രാഹുല്‍ ഗാന്ധിക്കൊപ്പം കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയും സംഭവ സമയത്ത് കാറില്‍ മുണ്ടായിരുന്നു. കാറിന് നേരെ കല്ലേറ് ഉണ്ടായെന്ന് അധിർ രഞ്ജൻ ചൗധരി പറഞ്ഞു.
എങ്ങനെയാണ് സംഭവമെന്ന് വ്യക്തമല്ല. ബിഹാറിലെ കതിഹാറിൽ നിന്ന് ന്യായ് യാത്ര ബംഗാളിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായുള്ള പതാക കൈമാറ്റ ചടങ്ങു നടക്കുന്നതിനിടെയാണ് സംഭവം. രാഹുൽ ഈ സമയം ബസിന്റെ മുകളിൽനിൽക്കുക ആയിരുന്നെന്നാണ് വിവരം. ഇതിനിടെയാണ് രാഹുലിന്റെ വാഹനത്തിന്റെ പിൻഭാഗത്തെ ഗ്ലാസ് തകരുകയായിരുന്നു. വൻ ജനാവലി സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. പൊലീസ് പറയുന്നത് ആളുകൾ തിക്കിതിരക്കിയത് മൂലമാണ് ചില്ല തകർന്നതെന്നാണ് . നേരത്തേ, രാഹുൽ ഗാന്ധിക്ക് മാൽഡ ജില്ലയിലെ ഭലൂക്ക ഇറിഗേഷൻ ബംഗ്ലാവിൽ താമസിക്കാൻ അനുമതി ബംഗാൾ ഭരണകൂടം നിഷേധിച്ചിരുന്നു. തുടർന്ന് യാത്രാ ഷെഡ്യൂളിൽ കോൺഗ്രസ് മാറ്റം വരുത്തിയിരുന്നു.
© Copyright 2025. All Rights Reserved