യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കണ്ണൂർ കലക്ട്രേറ്റിലക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേര പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരെയെല്ലാം പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രവർത്തകർക്കും പൊലീസിനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രിയിലേക്ക് മാറ്റി.
-------------------aud--------------------------------fcf308
രാഹുലിൻറെ അറസ്റ്റിൽ പ്രതിഷേധിച്ച് കോട്ടയത്തും യൂത്ത് കോൺഗ്രസ് പ്രതിഷേധം നടന്നു. കോട്ടയം എസ്.പി ഓഫീസിലേക്കായിരുന്നു മാർച്ച് നടത്തിയത്. ബാരിക്കേഡ് മറിച്ചിടാനുമുള്ള ശ്രമം നടന്നു.പ്രതിഷേധ യോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ഇന്ന് രാത്രി 8 മണിക്ക് ക്ലിഫ് ഹൗസിലേക്ക് സമരജ്വാല എന്ന പേരിൽ നൈറ്റ് മാർച്ചും യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ചിട്ടുണ്ട്. കോടതിയിൽ സമർപ്പിച്ച രാഹുലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയിൽ എം.വി ഗോവിന്ദന് യൂത്ത് കോൺഗ്രസ് വക്കീൽ നോട്ടീസയക്കും. ഗോവിന്ദൻ മാപ്പ് പറയണമെന്നും നഷ്ടപരിഹാരം നൽകണമെന്നുമാണ് ആവശ്യം.
© Copyright 2023. All Rights Reserved