ജിപിമാർ ശ്രമകരമായ ജോലിയാണ് ചെയ്യുന്നത്. രോഗികൾക്ക് ആവശ്യത്തിന് സമയം നൽകിവരുമ്പോഴേക്കും വളരെ ബുദ്ധിമുട്ടിലാകുന്നു, ഇതിന്റെ സമ്മർദം നേരിടുന്നു എന്നൊക്കെയാണ് ജിപിമാരുടെ പരാതി. എന്നാൽ രോഗികൾ എല്ലാ പ്രശ്‌നങ്ങളും പറഞ്ഞ് തീരുന്നതിന് മുൻപ് തന്നെ ഇവരെ പുറത്താക്കുന്ന ജിപിമാർ രോഗികളെ അപകടത്തിലാക്കുന്നുവെന്നാണ് ഞെട്ടിക്കുന്ന സർവ്വെ വെളിപ്പെടുത്തുന്നത്.
-------------------aud--------------------------------
ഫാമിലി ഡോക്ടറുമായുള്ള അവസാന അപ്പോയിന്റ്‌മെന്റിൽ എല്ലാ കാര്യങ്ങളും, അല്ലെങ്കിൽ മിക്ക വിഷയങ്ങളും സംസാരിക്കാൻ കഴിഞ്ഞുവെന്ന് പറയുന്നത് 51% മുതിർന്നവരാണ്. പ്രായമേറുന്ന ജനസംഖ്യയെ സംബന്ധിച്ച് 10 മിനിറ്റ് അപ്പോയിന്റ്‌മെന്റ് വളരെ ഹൃസ്വമാണെന്നാണ് മിക്കവരും കരുതുന്നത്. വിവിധ രോഗാവസ്ഥകൾ വെച്ച് ജീവിക്കുന്നവരുടെ എണ്ണമേറുമ്പോൾ സ്ഥിതി മോശമാകുമെന്നും ഇവർ ആശങ്കപ്പെടുന്നു. ഒരു ജിപിയെ കാണാനായി ചാടിക്കടക്കേണ്ടി വരുന്നതും, പരിചരണത്തിനായി വേണ്ടിവരുന്ന വലിയ കാത്തിരിപ്പും പൊതുജനങ്ങളെ മടുപ്പിക്കുന്നതായി ഇപ്‌സോസ് സർവ്വെ വ്യക്തമാക്കുന്നു. തിരക്കുപിടിച്ച് അപ്പോയിന്റ്‌മെന്റ് പൂർത്തിയാക്കുന്നതും, ഓൺലൈൻ ബുക്കിംഗ് സിസ്റ്റത്തിലേക്ക് ചുവടുമാറുന്നതും സർജറിയിലേക്ക് വരുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന നിലപാടാണ് പ്രായമായ ആളുകളിൽ സൃഷ്ടിക്കുന്നതെന്ന് പേഷ്യന്റ് ഗ്രൂപ്പുകൾ മുന്നറിയിപ്പ് നൽകുന്നു.
ഇതുമൂലം നിരവധി ആളുകൾ ജിപിമാരെ കാണുന്നതിന് പകരം, എ&ഇയെ സമീപിക്കുകയോ, സ്വയം മരുന്ന് കഴിക്കുകയോ ചെയ്യുകയാണെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. യൂറോപ്പിലെ ഏറ്റവും ഹൃസ്വമായ ജിപി കൺസൾട്ടേഷൻ സമയം യുകെയിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഡോക്ടർമാരുടെ ക്ഷാമമാണ് ഇതിൽ വലിയൊരു കാരണമായി മാറുന്നത്.
© Copyright 2023. All Rights Reserved