കോച്ച് യൂർഗൻ ക്ലോപ്പിന്റെ അവസാന സീസണിൽ കിരീടം സ്വപ്നം കാണുന്ന ലിവർപൂൾ ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്‌ഥാനത്തു മുന്നേറുകയാണ് . ക്ലോപ്പിനു കീഴിൽ 'ഇൻജറി ടൈം ഗോളുകൾ' ലിവർപുളിനു പുതുമയല്ലെങ്കിലും ഇത്രയും വൈകി ഒരു വിജയഗോൾ നേടുന്നത് ഇതാദ്യം. ക്ലോപ്പിനു കീഴിൽ 18 തവണ മത്സരം 90 മിനിറ്റ് പിന്നിട്ടതിനു ശേഷം ലിവർപൂൾ ഗോൾ നേടിയിട്ടുണ്ട്. ലിവർപൂളിന് ഭാഗ്യത്തിന്റെ കടാക്ഷമുണ്ടായെങ്കിൽ ദൗർഭാഗ്യം വിടാതെ പിന്തുടരുന്ന ചെൽസി ഇന്നലെ ബ്രെൻ്റ്ഫഡിനോട് 2-2 സമനില വഴങ്ങി. 36 പോയിൻ്റുമായി 11-ാം സ്‌ഥാനത്താണ് നീലപ്പട ഇപ്പോൾ.
© Copyright 2025. All Rights Reserved