റഷ്യയുടെ 2792 കോടിയോളം രൂപ വിലമതിക്കുന്ന ചാരവിമാനം വെടിവെച്ചിട്ടെന്ന അവകാശവാദവുമായി യുക്രെയിൻ. എ 50 എന്ന ചാരവിമാനമാണ് യുക്രെയിൻ തകർത്തത്. റഷ്യക്ക് കനത്ത തിരിച്ചടി. അസോവ് കടലിന് മുകളിൽ വച്ചാണ് ചാരവിമാനത്തെ തകർത്തതെന്നാണ് യുക്രൈന്റെ അവകാശവാദം. ദീർഘ ദൂര റഡാറുകളെ അടക്കം കണ്ടെത്താൻ കഴിയുന്ന ചാരവിമാനമാണ് തകർത്തത്.
രണ്ട് വർഷത്തോളമാകുന്ന യുക്രൈൻ റഷ്യ യുദ്ധത്തിൽ തെക്ക് കിഴക്കൻ മേഖലയിൽ മുന്നേറ്റം നടത്താനുള്ള യുക്രൈൻ ശ്രമത്തിനൊടുവിലാണ് ചാരവിമാനം വീഴ്ത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നടത്തിയ വിശദീകരണം അനുസരിച്ച് എ 50 വിഭആഗത്തിലുള്ള ആറ് വിമാനങ്ങളാണ് റഷ്യ നിലവിൽ ഉപയോഗിക്കുന്നത്. വൻ തുക ചെലവിട്ടാണ് അത്യാധുനികമായ സംവിധാനങ്ങളോട് കൂടിയ വിമാനം നിർമ്മിക്കുന്നത്. എന്നാൽ ആക്രമണം നടന്നതായും ചാരവിമാനം തകർന്നതായും റഷ്യ ഇനിയും പ്രതികരിച്ചിട്ടില്ല. വിമാനത്തിന് പരിഹരിക്കാൻ സാധ്യമാകാത്ത രീതിയിൽ തകരാറുണ്ടാക്കാൻ യുക്രൈൻ ആക്രമണത്തിന് സാധിച്ചുവെന്നാണ് യുക്രൈൻ എയർഫോഴ്സ് വക്താവ് വിശദമാക്കുന്നത്.
© Copyright 2023. All Rights Reserved