ഇന്ത്യൻ സ്വകാര്യ കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തി അമേരിക്ക. ഉക്രൈനിനെതിരായ യുദ്ധത്തിൽ റഷ്യയെ സഹായിച്ചെന്നാരോപിച്ചാണ് 19 ഇന്ത്യൻ സ്വകാര്യ കമ്പനികൾ ഉൾപ്പടെ 400 കമ്പനികൾക്കും രണ്ട് വ്യക്തികൾക്കും അമേരിക്ക വിലക്ക് ഏർപ്പെടുത്തിയത്. യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ട്രഷറിയും സ്റ്റേറ്റ് ഡിപ്പാർട്ട് മെന്റും ചേർന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
-------------------aud-------------------------------
ഉക്രൈൻ - റഷ്യ യുദ്ധത്തിനു ശേഷം അമേരിക്കയും യൂറോപ്പം ഐക്യരാഷ്ട്രസഭയും റഷ്യക്കെതിരെ നിരവധി ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, വിവിധ രാജ്യങ്ങളിലെ സ്വകാര്യ കമ്പനികൾ റഷ്യയുമായി ഇടപാടുകൾ നടത്തുന്നുണ്ടെന്നും ഇതുമൂലം പുടിൻ ഭരണകൂടത്തിന് ഉപരോധത്തിൽ നിന്ന് യാതൊന്നും സംഭവിക്കുന്നില്ലെന്നും അമേരിക്ക പറഞ്ഞു. ഇന്ത്യ, ചൈന, യുഎഇ, തുർക്കി, തായ് ലൻഡ്, മലേഷ്യ സ്വിറ്റ് സർലൻഡ് എന്നിവയുൾപ്പെടെ 274 കമ്പനികളുടെ പട്ടിക യുഎസ് സാമ്പത്തിക വകുപ്പ് പ്രസിദ്ധീകരിച്ചു. ഫോറിൻ അഫയേഴ്‌സ് ഡിപ്പാർട്ട് മെന്റ് 120 കമ്പനികളെയും വാണിജ്യ വകുപ്പ് 40 കമ്പനികളെയും പട്ടികയിൽ ഉൾപ്പെടുത്തി. 434 കമ്പനികൾക്കാണ് ഒറ്റ ദിവസംകൊണ്ട് അമേരിക്ക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
© Copyright 2024. All Rights Reserved