റഷ്യയുടെ പിടിയിലായ യുക്രെയ്‌ൻ സൈനികരെ മോചിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചാൽ ഉത്തര കൊറിയൻ സൈനികരെ കിം ജോങ് ഉന്നിന് കൈമാറാൻ തയാറാണെന്ന് യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി.
-------------------aud-------------------------------
കുർസ്ക് മേഖലയിൽനിന്നു രണ്ട് ഉത്തര കൊറിയൻ സൈനികരെ യുക്രെയ്ൻ സൈന്യം പിടികൂടിയെന്നും കൂടുതൽ പേരെ പിടികൂടുമെന്നും സെലെൻസ്കി സമൂഹമാധ്യമത്തിൽ കുറിച്ചു. ഉത്തര കൊറിയൻ സൈനികരെ ചോദ്യം ചെയ്യുന്ന വിഡിയോയും സെലെൻസ്കി പുറത്തുവിട്ടു. റഷ്യൻ സൈന്യത്തിനൊപ്പം 11,000 ഉത്തര കൊറിയൻ സൈനികരും കുർസ്ക് മേഖലയിൽ യുക്രെയ്‌ൻ സൈനികരെ നേരിടാൻ രംഗത്തുണ്ടെന്ന് വൊളോഡിമിർ സെലെൻസ്കി ഏതാനും മാസങ്ങൾക്കു മുൻപ് ആരോപിച്ചിരുന്നു.
© Copyright 2024. All Rights Reserved