ഐപിഎൽ ടീമായ പഞ്ചാബ് കിങ്‌സിന്റെ മുഖ്യപരിശീലകനായി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിനെ നിയമിച്ചു. നാലു വർഷത്തേക്കാണ് നിയമനം. ട്രെവർ ബെയ്‌ലിസിന് പകരമാണ് പഞ്ചാബ് ടീം പോണ്ടിങ്ങിനെ പരിശീലകസ്ഥാനത്തേക്ക് എത്തിച്ചത്.
-------------------aud------------------------------
കഴിഞ്ഞ ഏഴു സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലകനായിരുന്നു 49 കാരനായ പോണ്ടിങ്. ഐപിഎല്ലിൽ ഇതുവരെ കിരീടം നേടാൻ പഞ്ചാബിന് സാധിച്ചിട്ടില്ല. പുതിയ വെല്ലുവിളിയെ ആവേശത്തോടെ സ്വീകരിക്കുന്നതായി പോണ്ടിങ് പറഞ്ഞു. പഞ്ചാബ് ഫ്രാഞ്ചൈസിക്കായി പുതിയ ടീമിനെ വാർത്തെടുക്കുകയെന്നതാണ് പോണ്ടിങ്ങിന്റെ ആദ്യത്തെ ചുമതല. പഞ്ചാബിന്റെ മറ്റ് സപ്പോർട്ട് സ്റ്റാഫുകൾ ആരൊക്കെയെന്ന് പോണ്ടിങ് തീരുമാനിക്കും. 2014 ൽ ഐപിഎൽ ഫൈനലിലെത്താൻ പഞ്ചാബിനു സാധിച്ചിരുന്നു. കഴിഞ്ഞ സീസണിൽ പ്ലേ ഓഫ് കടക്കാതിരുന്ന പഞ്ചാബ് ഒൻപതാം സ്ഥാനത്തായിരുന്നു.
© Copyright 2024. All Rights Reserved