രാജ്യത്തിന്റെ കേന്ദ്രബാങ്കായ റിസർവ് ബാങ്കിനും ബോംബ് ഭീഷണി. ഗവർണറുടെ മെയിൽ ഐ.ഡിയിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. റഷ്യൻ ഭാഷയിലുള്ളതാണ് ഭീഷണി സന്ദേശം.
-----------------------------
ഭീഷണി സന്ദേശമയച്ചയാൾക്കെതിരെ മുംബൈ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭാരതീയ ന്യായ് സൻഹിതയിലെ വകുപ്പുകൾ പ്രകാരമാണ് കേസ്. സംഭവത്തിൽ അന്വേഷണവും പൊലീസ് ആരംഭിച്ചിട്ടുണ്ട്. ബാങ്ക് തകർക്കുമെന്ന സന്ദേശമാണ് മുംബൈ പൊലീസിന് ലഭിച്ചതെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി.
© Copyright 2024. All Rights Reserved