ലേബര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ അഭയാര്‍ത്ഥി അപേക്ഷകളില്‍ വന്‍കുതിപ്പ്. കഴിഞ്ഞ വര്‍ഷം ലഭിച്ച അഭയാര്‍ത്ഥി അപേക്ഷകളുടെ എണ്ണം 108,000 കടന്നതായാണ് റിപ്പോര്‍ട്ട്. 1979 മുതല്‍ രേഖപ്പെടുത്തുന്ന കണക്കുകളിലെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡാണ് ഇത്.
-------------------aud--------------------------------
ലേബര്‍ ഗവണ്‍മെന്റ് രൂപീകരിച്ച വര്‍ഷത്തിന്റെ രണ്ടാം ഭാഗത്താണ് ഏറ്റവും വലിയ വര്‍ദ്ധന. 61,383 അഭയാര്‍ത്ഥി അപേക്ഷകളാണ് ഈ ഘട്ടത്തില്‍ ലഭിച്ചത്. ഒന്നാം പാദത്തില്‍ 50,352 അപേക്ഷകള്‍ ലഭിച്ച ഇടത്താണ് കുതിച്ചുചാട്ടം. വര്‍ഷാവര്‍ഷ കണക്കുകള്‍ പ്രകാരം 18 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്. 2000-ന്റെ തുടക്കത്തില്‍ അഭയാര്‍ത്ഥി പ്രതിസന്ധി മൂലം 5 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തിയ റെക്കോര്‍ഡാണ് മറികടന്നത്. അധികാരത്തിലെത്തിയതിന് പിന്നാലെ കീര്‍ സ്റ്റാര്‍മര്‍ റുവാന്‍ഡ അഭയാര്‍ത്ഥി കരാര്‍ റദ്ദാക്കിയിരുന്നു. ചെറുബോട്ടുകളില്‍ ചാനല്‍ കടക്കുന്നവരെ നിരുത്സാഹപ്പെടുത്താനായി കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് ആരംഭിച്ചതായിരുന്നു പദ്ധതി. 2023-നെ അപേക്ഷിച്ച് 43,630 അസാധാരണ കുടിയേറ്റക്കാരെ കണ്ടെത്തിയതായി ഹോം ഓഫീസ് കണക്കുകള്‍ പറയുന്നു. ഇതില്‍ 36,816 പേരും ചെറുബോട്ടുകളില്‍ എത്തിയവരാണ്. ബ്രിട്ടനില്‍ വര്‍ഷങ്ങളായി തങ്ങുന്നവര്‍ ഉള്‍പ്പെടെ അഭയാര്‍ത്ഥി അപേക്ഷകള്‍ നല്‍കാറുണ്ട്. അതേസമയം ടോറി ഗവണ്‍മെന്റ് അഭയാര്‍ത്ഥി അപേക്ഷകള്‍ പരിഗണിക്കുന്നത് നിര്‍ത്തിവെച്ചതിനാല്‍ ഇപ്പോള്‍ അപേക്ഷ അനുവദിക്കുന്നതില്‍ 37 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ ലേബര്‍ ഹോം സെക്രട്ടറി ഇത് പുനരാരംഭിക്കുകയാണ് ചെയ്തത്. ഡിസംബര്‍ അവസാനം 124,802 പേരുമായി ബന്ധപ്പെട്ട് 90,686 അഭയാര്‍ത്ഥി കേസുകളാണ് പ്രാഥമിക തീരുമാനത്തിനായി കാത്തിരിക്കുന്നത്.
© Copyright 2024. All Rights Reserved