ബിസിനസ്സുകള്‍ക്ക് ഇതില്‍ കൂടുതല്‍ നികുതി ഭാരം താങ്ങാന്‍ കഴിയില്ലെന്ന് റേച്ചല്‍ റീവ്‌സിന് മുന്നറിയിപ്പ്. സമ്പദ് വ്യവസ്ഥയ്ക്ക് പതനത്തിന്റെ മുന്നിലാണ് നില്‍ക്കുന്നതെന്നാണ് ആശങ്ക ഉയരുന്നത്. ബജറ്റ് അവതരിപ്പിച്ച് 100 ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് സകല മേഖലയിലും തിരിച്ചടി നേരിടുന്നത്.
-------------------aud--------------------------------
ചാന്‍സലര്‍ ഏല്‍പ്പിച്ച ആഘാതത്തില്‍ ഞെരുങ്ങുന്ന സ്ഥാപനങ്ങള്‍ ഗുരുതരാവസ്ഥയിലാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രി ചീഫ് എക്‌സിക്യൂട്ടീവ് റെയിന്‍ ന്യൂട്ടണ്‍ സ്മിത്ത് വ്യക്തമാക്കി. എന്നാല്‍ മാര്‍ച്ച് മാസത്തില്‍ പുറത്തുവിടുന്ന പ്രവചനങ്ങള്‍ക്കായി ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി ഒരുങ്ങുമ്പോള്‍ നികുതികള്‍ വീണ്ടും ഉയര്‍ത്താനുള്ള സമ്മര്‍ദത്തിലാണ് റീവ്‌സ്. നികുതി വര്‍ദ്ധിപ്പിക്കുകയോ, ചെലവ് ചുരുക്കുകയോ മാത്രമാണ് റീവ്‌സിന്റെ മുന്നിലുള്ള പോംവഴിയെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വളര്‍ച്ച മുരടിച്ചതും, കടമെടുപ്പ് ചെലവുകള്‍ ഉയര്‍ന്നതും ചേര്‍ന്നാണ് ചാന്‍സലറെ കുടുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ എടുത്ത് വീശാനുള്ള പണം ഇവരുടെ പക്കലില്ലെന്ന് ഇക്കണോമിസ്റ്റുകള്‍ പറയുന്നു. അതിനാല്‍ മാര്‍ച്ചിലെ സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റില്‍ റീവ്‌സിന് കാര്യമായ ഓപ്ഷനുകള്‍ ഇല്ലെന്നതാണ് വസ്തുത.
പല വൈറ്റ്ഹാള്‍ ഡിപ്പാര്‍ട്ട്‌മെന്റുകളോടും ബജറ്റ് മരവിപ്പിച്ച് നിര്‍ത്താന്‍ ചാന്‍സലര്‍ ഇതിനകം നിര്‍ദ്ദേശിച്ചിട്ടുണ്ട്. സുരക്ഷിതമല്ലാത്ത ഡിപ്പാര്‍ട്ട്‌മെന്റുകളുടെ ചെലവ് ചുരുക്കാനാണ് ഇവരുടെ ശ്രമം. സമ്പദ് വ്യവസ്ഥ തിരിച്ചടി നേരിട്ടതോടെ ഭരണത്തിലെത്തി ആറ് മാസം തികയുമ്പോള്‍ ലേബര്‍ പാര്‍ട്ടിയുടെ ജനപ്രീതി വന്‍തോതിലാണ് ഇടിയുന്നത്. ഇനിയൊരു നികുതി വര്‍ദ്ധനവ് കൂടി നേരിട്ടാല്‍ ഇത് ലേബര്‍ എംപിമാരുടെ രോഷത്തിന് ഇടയാക്കും.
© Copyright 2024. All Rights Reserved