ലേബർ ഗവൺമെന്റ് അധികാരത്തിലെത്തിയാൽ ജനകീയ പദ്ധതികൾ നിലവിൽ വരുമെന്നായിരുന്നു പ്രഖ്യാപനം മുഴുവൻ. എന്നാൽ അധികാരത്തിലെത്തിയതിന് പിന്നാലെ അവതരിപ്പിച്ച ആദ്യ ബജറ്റിൽ സാധാരണക്കാരെ മുതൽ ബിസിനസ്സുകാരെ വരെ പിഴിഞ്ഞെടുക്കാനുള്ള നികുതി മാറ്റങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കുറഞ്ഞ വരുമാനക്കാർക്കും ഇതിൽ നിന്നും രക്ഷയില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന മുന്നറിപ്പ്. ബ്രിട്ടനിലെ ഏറ്റവും വരുമാനം കുറഞ്ഞവരുടെ നികുതിഭാരം പ്രതിവർഷം 600 പൗണ്ട് വരെ വർദ്ധിക്കാൻ ഇടയാക്കുമെന്ന് ഇവർ വ്യക്തമാക്കുന്നു. ചാൻസലർ വ്യക്തിഗത നികുതി പരിധി മരവിപ്പിച്ച് നിർത്തിയതിന്റെ ഫലമാണ് സാധാരണക്കാർ അനുഭവിക്കേണ്ടി വരുന്നത്.
-------------------aud--------------------------------
നികുതിരഹിതമായി ആളുകളുടെ കൈയിലെത്തുന്ന പണത്തിന് മേലുള്ള പരിധി 2028 വരെ മരവിപ്പിച്ച് നിർത്തുന്നതായാണ് റേച്ചൽ റീവ്‌സ് പ്രഖ്യാപിച്ചത്. ഈ നികുതി ഭാരം മൂലം വരുമാനം ഏറ്റവും കുറഞ്ഞ ആളുകളിൽ നിന്നും നൂറുകണക്കിന് പൗണ്ട് അധികം പിരിച്ചെടുക്കാൻ വഴിയൊരുക്കുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് & സോഷ്യൽ റിസർച്ച് വ്യക്തമാക്കുന്നു.
2022ന് മുൻപുള്ള നിലയിലേക്ക് സാധാരണക്കാരായ 40 ശതമാനം കുടുംബങ്ങളുടെ ജീവിതനിലവാരം മടങ്ങിയെത്താൻ 2026-27 അവസാനം വരെയെങ്കിലും കാത്തിരിക്കണമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു. കൂടാതെ ഗവൺമെന്റിന്റെ ചില നികുതി നയങ്ങൾ ബിസിനസ്സ് നിക്ഷേപം വർദ്ധിക്കുന്നതിന് വിനയാകുമെന്നും എൻഐഇഎസ്ആർ ഡെപ്യൂട്ടി ഡയറക്ടർ ഫോർ പബ്ലിക് പോളിസി പ്രൊഫ അഡ്രിയാൻ പാബ്സ്റ്റ് വ്യക്തമാക്കി. ഇത് പാവപ്പെട്ട കുടുംബങ്ങൾക്കാണ് തിരിച്ചടി നൽകുക.
© Copyright 2024. All Rights Reserved