സർക്കാർ പണം കൊടുക്കാത്തതിനാൽ റോഡ് ക്യാമറാ കൺട്രോൾ റൂമുകളിൽ നിന്നു ജീവനക്കാരെ കെൽട്രോൺ പിൻവലിച്ചു. മോട്ടർ വാഹനവകുപ്പിൻറെ കൺട്രോൾ റൂമുകളിലുണ്ടായിരുന്ന 140 പേരിൽ 50 പേരെയാണ് കഴിഞ്ഞയാഴ മുതൽ പിൻവലിച്ചത്.
ക്യാമറയുടെ വിലയും പ്രവർത്തനച്ചെലവുമായി മൂന്നു മാസം കൂടുമ്പോൾ 11.7 കോടി രൂപ കെൽട്രോണിന് കൈമാറണമെന്ന വ്യവസ്‌ഥ പാലിക്കാത്തതാണു കാരണം. 6 മാസത്തെ പണമാണ് ലഭിക്കാനുള്ളത്.
ആദ്യത്തെ 3 മാസം തന്നെ 120 കോടി രൂപയുടെ പിഴയ്ക്കുള്ള ചെലാൻ വാഹന ഉടമകൾക്ക് അയച്ചിരുന്നു. ഇതിൽ 35 കോടി രൂപ ഖജനാവിലെത്തി. സെപ്റ്റംബർ മുതൽ നവംബർ അവസാനം വരെയുള്ള 120 കോടി രൂപയുടെ ചെലാൻ കൺട്രോൾ റൂമിൽ തയാറാണെങ്കിലും ഇത് പ്രിൻ്റ് എടുത്ത് അയയ്ക്കാനുള്ള പണം ഇല്ലാത്തതിനാൽ അയച്ചില്ല.
© Copyright 2025. All Rights Reserved