ജീവിത ചെലവുകള്‍ വര്‍ദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ എല്ലാ സാധനങ്ങളുടെയും വില ഉയരുന്നതിനൊപ്പം ഒക്‌ടോബര്‍ മുതല്‍ റോയല്‍ മെയിലിന്റെ സ്റ്റാമ്പുകള്‍ക്കും വില വര്‍ദ്ധിക്കും. മണി സേവിംഗ് എക്‌സ്പര്‍ട്ട് വെബ്‌സൈറ്റില്‍ മാര്‍ട്ടില്‍ ലൂയിസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സ്റ്റാന്‍ഡേര്‍ഡ് സൈസ് ലെറ്ററുകള്‍ക്കുള്ള ഫസ്റ്റ് ക്ലാസ് സ്റ്റാമ്പിന്റെ വില 14 ശതമാനം വര്‍ദ്ധിച്ച് നിലവിലെ 1.10 പൗണ്ട് എന്നതില്‍ നിന്നും 1.25 പൗണ്ട് ആകും. അതേസമയം ലാര്‍ജ് ലെറ്ററുകള്‍ക്കുള്‍ല ഫസ്റ്റ് ക്ലാസ്സ് സ്റ്റാമ്പിന്റെ വിലയില്‍ 22 ശതമാനമാണ് വര്‍ദ്ധനവ്. നിലവിലെ 1.60 പൗണ്ട് വര്‍ദ്ധിച്ച് 1.95 പൗണ്ട് ആകും.
ഏപ്രിലില്‍ വില വര്‍ദ്ധിപ്പിച്ച, സ്റ്റാന്‍ഡേര്‍ഡ് ലെറ്ററുകള്‍ക്കുള്ള സെക്കന്‍ഡ് ക്ലാസ്സ് സ്റ്റാമ്പുകളുടെ വില മാറ്റമില്ലാതെ തുടരും. എന്നാല്‍, ലാര്‍ജ് ലെറ്ററുകള്‍ക്കുള്ള സെക്കന്‍ഡ് ക്ലാസ്സ് സ്റ്റാമ്പുകളുടെ വിലയില്‍ 35 ശതമാനം വര്‍ദ്ധനവ് ഉണ്ടാകും. 1.15 പൗണ്ട് ഉള്ള സെക്കന്‍ഡ് ക്ലാസ്സ് സ്റ്റാമ്പുകളുടെ വില ഒക്‌ടോബര്‍ 2 മുതല്‍ 1.55 പൗണ്ട് ആയി ഉയരും. ഇതേ ദിവസം മുതല്‍ സ്‌പെഷ്യല്‍ ഡെലിവറി ഗാരന്റീഡ് സേവനത്തിന്റെ വിലയും വര്‍ദ്ധിക്കും. അതായത്, റോയല്‍ മെയ്ല്‍ നല്‍കുന്ന വേള്‍ഡ് വൈഡ് നെക്സ്റ്റ് ഡേ, ടു ഡേ യു കെ സേവനങ്ങളുടെ നിരക്കും വര്‍ദ്ധിക്കുമെന്ന് ചുരുക്കം.
© Copyright 2023. All Rights Reserved