ആസിഫ് അലി, അനശ്വര രാജൻ, മനോജ് കെ. ജയൻ, സിദ്ദീഖ് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ രേഖാചിത്രം സിനിമയുടെ വിജയാഘോഷത്തിനിടെയുണ്ടായ ഒരു രംഗമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മമ്മൂട്ടിക്ക് ആസിഫ് അലി ഉമ്മ നൽകിയതാണ് സംഭവം. കേക്ക് മുറിക്കുന്നതിന് മുമ്പായി, 'റോഷാക്കിൻ്റെ സമയത്ത് മമ്മൂക്ക എനിക്കൊരു റോളക്സ് തന്നിരുന്നു. തിരിച്ച് ഞാൻ എന്താണ് കൊടുക്കേണ്ടത് എന്ന് എല്ലാവരും ചോദിക്കുന്നുണ്ട് എന്ന് ആസിഫ് അലി പറയുകയായിരുന്നു. കവളിൽ തൊട്ട് ഉമ്മ മതിയെന്ന് മമ്മൂട്ടി ആഗ്യം കാണിച്ചു. ഉടൻ ആസിഫ് കവളിൽ ഉമ്മ നൽകുകയും ചെയ്തു. ഇപ്പോൾ ചിത്രത്തിന്റെ വിജയാഘോഷത്തിൽ നിന്നുള്ള മമ്മൂട്ടിയുടേയും ആസിഫ് അലിയുടേയും ഈ വിഡിയോ ആണ് സോഷ്യൽ മീഡിയകളിൽ ശ്രദ്ധനേടുന്നത്.
© Copyright 2025. All Rights Reserved