ബിഎസ്എന്‍എല്‍ ൻറെ ലക്ഷങ്ങളുടെ കുടിശിക ബില്ലിനത്തില്‍ അടക്കാത്തതിനാല്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക സിംമ്മുകള്‍ കട്ടാക്കി. ഔട്ട് ഗോയിങ് കോളുകള്‍ നേരത്തെ കട്ട് ചെയ്തിരുന്നു. ഇന്‍കമിങ് കോളുകളും നാളെ മുതല്‍ കട്ട് ചെയ്യുമെന്നാണ് ബിഎസ്എന്‍എല്‍ അറിയിച്ചിരിക്കുന്നത്. ഇതോടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക നമ്പരുകളില്‍ വിളിച്ചാല്‍ കിട്ടാത്ത അവസ്ഥ സംജാതമാകും.
ലൈസന്‍സ് വിതരണത്തിലും ആര്‍സി ബുക്കിങിലും പ്രിന്റിങ് കോടികള്‍ കൊടുക്കാനുള്ള വിവാദത്തിനിടയിലാണ് ബിഎസ്എന്‍എല്ലിന്റെ ഭാഗത്തുനിന്നും സമാന നടപടി ഉണ്ടാകുന്നത്. മാസങ്ങളായി സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ്, ആര്‍സി ബുക്ക് എന്നിവയുടെ അച്ചടി നിലച്ചിട്ട്. അച്ചടി കരാറെടുത്ത സ്ഥാപനത്തിന് കുടിശ്ശിക വരുത്തിയതിനാല്‍ ഡ്രൈവിങ് ലൈസന്‍സ് കാര്‍ഡും ആര്‍സി ബുക്കും കിട്ടാതെ കേരളത്തില്‍ കാത്തിരിക്കുന്നത് ഏഴര ലക്ഷം പേരാണ്. പ്രതിസന്ധിക്ക് കാരണം അച്ചടി കരാറെടുത്ത സ്ഥാപനത്തിന് 8 കോടി രൂപയും തപാല്‍ വകുപ്പിന് 3 കോടിയും അടക്കാത്തതാണ്. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ റൂള്‍ 139 ഭേദഗതി ചെയ്തപ്പോള്‍ പരിശോധന സമയത്ത് ഡിജിറ്റല്‍ രേഖ കാണിക്കുന്നതും സാധുതയാണെന്ന് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
ഇതിന്റെ ചുവട് പിടിച്ച് ലൈസന്‍സും ആര്‍സിയും മറ്റ് വാഹന രേഖകളും അസം അടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ ആവശ്യപ്പെടുന്നവര്‍ക്ക് മാത്രമാണ് കടലാസ് രൂപത്തില്‍ നല്‍കുന്നത്. മുന്‍കൂറായി 245 രൂപ വാങ്ങിയാണ് നമ്മുടെ സംസ്ഥാനത്ത് ലൈസന്‍സിന്റെയും ആര്‍സിയുടെയും വിതരണം. അതാകട്ടെ ഇപ്പോള്‍ കിട്ടാക്കനിയായി. കേന്ദ്ര മോട്ടോര്‍ വാഹന റൂള്‍ 139ന്റെ സാധ്യതകള്‍ വരുമാന നഷ്ടം ഭയന്ന് സര്‍ക്കാര്‍ പ്രയോജനപ്പെടുത്താന്‍ സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
© Copyright 2023. All Rights Reserved