അമേരിക്കൻ ജനത തങ്ങളുടെ പ്രസിഡന്റായി ഡൊണാൾഡ് ട്രംപിനെ തിരഞ്ഞെടുത്തതിൽ ലണ്ടനിൽ പ്രതിഷേധം. ലണ്ടനിലെ അമേരിക്കൻ എംബസിക്ക് മുന്നിലായിരുന്നു പ്രതിഷേധത്തിനായിനു ആഹ്വാനം നൽകിയത്. ട്രംപിന്റെ വിജയം സുനിശ്ചിതമായതോടെ ആദ്യം പ്രതിഷേധ ആഹ്വാനം നൽകിയത് സ്റ്റാൻഡ് അപ് ടു റേസിസം എന്ന ഗ്രൂപ്പാണ്. അബോർഷൻ റൈറ്റ്‌സ്, സ്റ്റോപ്പ് ദി വാർ കൊയലിഷൻ തുടങ്ങിയ സംഘടനകളുടെ പ്രവർത്തകരും 'നോ ടു ട്രംപ്' പ്രക്ഷോഭണത്തിനൊരുങ്ങി.
-------------------aud--------------------------------
130 വർഷങ്ങൾക്ക് ശേഷമാണ് അമേരിക്കയിൽ തുടർച്ചയായിട്ടല്ലാതെ ഒരാൾ രണ്ടാം തവണ പ്രസിഡണ്ടാകുന്നത്. മാത്രമല്ല,. ആ പദവിക്ക് അർഹരായവർ രണ്ടു പേർ മാത്രവും. അമേരിക്കക്കാർക്ക് ട്രംപ് പ്രസിഡണ്ടായതിൽ സന്തോഷമുണ്ടെങ്കിലും ബ്രിട്ടനിലെ ലിബറലുകൾക്ക് അങ്ങനെയല്ല. ട്രംപിന്റെ വിജയം സുനിശ്ചിതമായതോടെ ആദ്യം പ്രതിഷേധ ആഹ്വാനം നൽകിയത് സ്റ്റാൻഡ് അപ് ടു റേസിസം എന്ന ഗ്രൂപ്പാണ്. അബോർഷൻ റൈറ്റ്‌സ്, സ്റ്റോപ്പ് ദി വാർ കൊയലിഷൻ തുടങ്ങിയ സംഘടനകളുടെ പ്രവർത്തകരും 'നോ ടു ട്രംപ്' പ്രക്ഷോഭണത്തിനൊരുങ്ങി. ട്രംപിന്റെ വംശീയ ചിന്തകൾക്കും, ആശയഭ്രാന്തിനും വെറുപ്പ് വിതറുന്ന സമീപനത്തിനും എതിരെ പ്രതിഷേധം എന്നായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്ന ആഹ്വാനങ്ങളിൽ പറഞ്ഞിരുന്നത്.പിന്നീട് അവർ എംബസിക്ക് മുൻപിൽ തടിച്ചു കൂടി. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് മെട്രോപോളിറ്റൻ പോലീസ് അറിയിച്ചു.
ശോചനീയമാണ് പ്രതിഷേധക്കാരുടെ അവസ്ഥ എന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ വന്ന ചില കമന്റുകൾ. അമേരിക്കയിൽ ജനാധിപത്യ രീതിയിൽ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലത്തിനെതിരെ ബ്രിട്ടനിൽ പ്രതിഷേധിക്കുന്നവരെ കുറിച്ച് സഹതാപം രേഖപ്പെടുത്തുന്ന കമന്റുകളും പ്രതിഷേധാഹ്വാനത്തിന് താഴെ വന്നിട്ടുണ്ട്. നിങ്ങളുടെ പെരുമാറ്റത്തിൽ എന്തോ അസ്വാഭാവികതയുണ്ട്, അത് മറ്റുള്ളവർ നിങ്ങളോട് പറഞ്ഞിട്ടുണ്ടാകും എന്ന് കരുതുന്നു എന്നായിരുന്നു മറ്റൊരാൾ കമന്റ് ചെയ്തത്.
ജനാധിപത്യം പോലും ഇഷ്ടപ്പെടാത്ത ഇടതുപക്ഷക്കാരാണ് പ്രതിഷേധവുമായി ഇറങ്ങിയിരിക്കുന്നത് എന്നായിരുന്നു. റിഫോം യു കെ പാർട്ടി നേതാവ് നെയ്ജൽ ഫരാജ് പറഞ്ഞത്. അതിനിടയിൽ, ട്രംപിനെ നിയോ നാസി തുടങ്ങിയ വാക്കുകൾ ഉപയോഗിച്ച് അവഹേളിച്ച ഫോറിൻ സെക്രട്ടറിയും മറ്റ് മുതിർന്ന ലേബർ നേതാക്കളും മാപ്പ് പറയണമെന്ന് കൺസർവേറ്റീവ് പാർട്ടി ആവശ്യപ്പെട്ടു.
ബ്രിട്ടനിലെ ഇടതുപക്ഷത്തോടൊപ്പം ട്രംപിന്റെ വിജയം വിറളിപിടിപ്പിക്കുന്ന മറ്റൊരു വ്യക്തിയുണ്ട്, ഹാരി രാജകുമാരൻ. നേരത്തെ തന്നെ, അമേരിക്കയിൽ ഹാരിക്ക് ഒരു പ്രത്യേക പരിഗണനയും ലഭിക്കില്ല എന്ന് ട്രംപ് പറഞ്ഞിരുന്നു. 2020 ൽ രാജകുടുംബം വിട്ടിറങ്ങിയ അന്ന് മുതൽ തന്നെ ഹാരിയുടെ വിമർശകനായിരുന്നു ട്രംപ്. തന്റെ മുത്തശ്ശിയോട് മറക്കാനും പൊറുക്കാനും പറ്റാത്ത ചതിയാണ് ഹാരി ചെയ്തതെന്നായിരുന്നു ട്രംപ് പറഞ്ഞിരുന്നത്.
തന്റെ ഓർമ്മക്കുറിപ്പുകളിൽ ചെറുപ്പകാലത്ത് മയക്ക് മരുന്ന് ഉപയോഗിച്ചതിനെ കുറിച്ച് ഹാരി പരാമർശിച്ചിരുന്നു. വിസ അപേക്ഷയിൽ മയക്കു മരുന്ന് ഉപയോഗം രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ ഹാരിയെ നാടുകടത്തിയേക്കുമെന്ന് മാർച്ച് മാസത്തിൽ തന്നെ ട്രംപ് പറഞ്ഞിരുന്നു. ഹാരിയുടെ വിസ അപേക്ഷ ശേഖരിച്ച് അത് പ്രസിദ്ധപ്പെടുത്താൻ ചിലർ ശ്രമിക്കുന്നതിനിടയിലായിരുന്നു ട്രംപ് ഇത് പറഞ്ഞത്.
© Copyright 2024. All Rights Reserved