ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നടന്ന പ്രതിഷേധത്തിച്ചവരിൽ 15 പേരെ തിരിച്ചറിഞ്ഞതായി ദേശീയ അന്വേഷണ ഏജൻസി . തിരിച്ചറിഞ്ഞവരുടെ വിശദാംശങ്ങൾ ഉൾപ്പെടെ ഇമിഗ്രേഷൻ വകുപ്പിന് നൽകി ഇവർക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കാൻ തയാറെടുക്കുകയാണ് എൽഐഎ. മാർച്ച് 19 ന് ഹൈക്കമ്മീഷന് മുമ്പിൽ നടന്ന അക്രമ സംഭവങ്ങളിൽ പങ്കെടുത്ത 45 പേരുടെ ചിത്രങ്ങൾ രണ്ട് മാസം മുമ്പ് പുറത്തുവിട്ടിരുന്നു.
ജൂലൈ 2 ന് സാൻ ഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിനെ ലക്ഷ്യമിട്ടതായി ആരോപിക്കപ്പെടുന്ന നാല് ഖലിസ്ഥാൻ അനുകൂലികളെയും എൻഐഎ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരായ ഖാലിസ്ഥാനി ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി മറ്റൊരു എൻഐഎ സംഘം അടുത്ത മാസം കാനഡ സന്ദർശിക്കും.
പ്രതിഷേധങ്ങളിൽ പങ്കെടുത്ത 15 പേരെ എൻഐഎ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇവർക്കെതിരെ നടപടിയെടുക്കാൻ യുകെ സർക്കാരിൽ സമ്മർദം ചെലുപ്പിക്കുകയെന്നതാണ് അടുത്തവെല്ലുവിളി. പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കാൻ കഴിയുന്ന ഇന്ത്യയുടെ യുഎപിഎയ്ക്ക് സമാനമായ ഒരു നിയമം യുകെയിൽ ഇല്ല.
പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പാകിസ്ഥാനിലെ ഐഎസ്ഐ ഉൾപ്പെട്ട ഭീകരബന്ധം പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് പുതിയ കേസ് ഫയൽ ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏപ്രിലിൽ എൻഐഎയോട് നിർദേശിച്ചിരുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത ഡൽഹി പൊലീസിനോട് അന്വേഷണം എൻഐഎയ്ക്ക് കൈമാറാനും മന്ത്രാലയം നിർദേശിച്ചിരുന്നു.
ഇന്ത്യയിൽ തിച്ചെത്തിയ സംഘം സംഭവത്തിന്റെ അഞ്ച് വീഡിയോകൾ പുറത്തുവിട്ടു, ഹൈക്കമ്മീഷനെതിരെ പ്രതിഷേധിച്ച പ്രതികളെ തിരിച്ചറിയാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഇതിൽ എൻഐഎയ്ക്ക് 500-ലധികം കോളുകൾ ലഭിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. സംശയിക്കുന്നവരെ തിരിച്ചറിയാൻ റിസർച്ച് ആൻഡ് അനാലിസിസ് വിംഗും എൻഐഎ അന്വേഷണ സംഘത്തെ സഹായിച്ചതായി എംഎച്ച്എയിലെ ഉദ്യോസ്ഥൻ പറഞ്ഞു. ലഭിച്ച വിവരങ്ങളുടെയും മറ്റ് ഏജൻസികളുടെയും ക്രൗഡ് സോഴ്സിംഗ് സഹായത്തോടെയാണ് എൻഐഎ സംഭവത്തിൽ ഉൾപ്പെട്ട 15 പേരെ തിരിച്ചറിഞ്ഞത്.
ഇവർക്കെതിരെ ഉടൻ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കാനുള്ള നടപടിക്രമത്തിലാണെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫിസിന് നേർക്കുണ്ടായ ഖാലിസ്ഥാൻ സംഘത്തിന്റെ ആക്രമണത്തിന് നേതൃത്വം കൊടുത്തവരിൽ പ്രധാനിയായിരുന്നു അവതാർ ഖണ്ഡ ബ്രിട്ടനിൽ മരിച്ചിരുന്നു.
© Copyright 2023. All Rights Reserved