ലണ്ടനിലെ കാർ വാഷുകൾ, നെയിൽ ബാറുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ അനധികൃതമായി ജോലി ചെയ്യുന്നതിനെതിരെ സർക്കാറിന്റെ കർശന നടപടി. ഇതിന്റെ ഭാഗമായി നടത്തിയ ഇമ്മിഗ്രേഷൻ റെയ്ഡിൽ നൂറുകണക്കിന് ആളുകളാണ് അറസ്റ്റിലായത്. ജൂലൈ മുതൽ നവംബർ വരെ തലസ്ഥാനത്തിലുടനീളം ഹോം ഓഫീസിന്റെ ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ് ടീം ഏകദേശം 1,000 എൻഫോഴ്സ്മെന്റ് റെയ്ഡുകളാണ് നടത്തിയത്. അതിലൂടെ 770 പേരെ അറസ്റ്റു ചെയ്യുകയും 462 സ്ഥലങ്ങൾക്ക് സിവിൽ പെനാൽറ്റി നോട്ടീസും നൽകി.
-------------------aud--------------------------------
കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ തൊഴിലുടമകൾക്ക് മേൽ ഒരു തൊഴിലാളിക്ക് 60,000 പൗണ്ട് വരെയാണ് പിഴ അടയ്‌ക്കേണ്ടി വരിക.
കെൻസിംഗ്ടണിലെ ഒരു ഹോട്ടലിൽ അടുത്തിടെ നടത്തിയ ഒരു റെയ്ഡിൽ അനധികൃതമായി ജോലി ചെയ്തുവെന്ന സംശയത്തിന്റെ പേരിൽ ആറ് ഏജൻസി ജീവനക്കാരെയും അഞ്ച് അനധികൃത ജോലിക്കാരെയുമാണ് അറസ്റ്റ് ചെയ്തത്. അതിൽ ഒരാളുടെ വിസ കാലാവധി കഴിഞ്ഞതായും തിരിച്ചറിഞ്ഞു. ക്രിമിനൽ സംഘങ്ങളെ ഇല്ലാതാക്കുകയും അഭയാർത്ഥി സംവിധാനം പുനഃസ്ഥാപിക്കുകയും ചെയ്യുക അതിർത്തി സുരക്ഷയ്ക്കും അഭയത്തിനും പ്രധാനമാണെന്ന് മന്ത്രി ഡാം ആഞ്ചല ഈഗിൾ എംപി പറഞ്ഞു. അതുകൊണ്ടാണ് രാജ്യത്തിന്റെ ഇമിഗ്രേഷൻ സംവിധാനത്തിന്റെ ദുരുപയോഗം തടയുന്നതിനും ഇവിടെ ജീവിക്കാനും ജോലി ചെയ്യാനും സാധിക്കുമെന്ന തെറ്റായ വാഗ്ദാനങ്ങൾ നൽകുന്നവരുടെ നിയമവിരുദ്ധമായ ജോലികൾ തടയുന്നതും. കാർ വാഷ്, നെയിൽ ബാറുകൾ, സൂപ്പർമാർക്കറ്റുകൾ, കൺസ്ട്രക്ഷൻ സൈറ്റുകൾ എന്നിവ ലക്ഷ്യമിട്ട് അനധികൃത തൊഴിലാളികളെ നിയമിക്കുകയും കുറഞ്ഞ വേതനത്തിൽ നിയമവിരുദ്ധമായി ജോലി നൽകുകയും ചെയ്യുന്നതിലാണ് റെയ്ഡ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ചൂഷണം തടയുന്നതിനും നിയമം ലംഘിക്കുന്നവർ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഉറപ്പാക്കുന്നതിനുമായി സമീപ മാസങ്ങളിലും ഈ പ്രവർത്തനം തുടരുന്നതാണ്. കാർ വാഷ്, നെയിൽ ബാറുകൾ, സൂപ്പർമാർക്കറ്റുകൾ അടക്കമുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യാം എന്നതാണ് അനധികൃതമായി ബ്രിട്ടനിലെത്താൻ നിയമലംഘകരെ പ്രേരിപ്പിക്കുന്നത്. ബ്രിട്ടനെ 'പാലിന്റെയും തേനിന്റെയും നാട്' എന്ന് വിശേഷിപ്പിച്ചാണ് ആളുകളെ കള്ളക്കടത്ത് സംഘം വിൽക്കുന്നതും ചാനലിലൂടെ ചെറുവള്ളങ്ങളിൽ അപകടകരമായ യാത്ര നടത്തി രാജ്യത്തേക്ക് എത്തിക്കുന്നതും.
© Copyright 2024. All Rights Reserved