ലണ്ടൻ യുകെയിലെ ലണ്ടനിൽ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെയും ഹമാസ് അനുഭാവികളുടെയും പ്രകടനത്തിനിടെയുണ്ടായ അക്രമ സംഭവങ്ങളെ രാജ്യം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പ്രധാനമന്ത്രി ഋഷി സുനക് ഒക്ടോബർ 7 ന് ആരംഭിച്ച ഇസ്രയേൽ - ഗാസ യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ യുകെ റാലിയിൽ ഏകദേശം 3,00,000 പലസ്തീൻ അനുകൂല പ്രതിഷേധക്കാരാണ് അണിചേർന്നത്. ലണ്ടനിലെ യുദ്ധ സ്മാരകമായ സെനോറ്റാഫിലും ചൈനാ ടൗണിലും പൊലീസും പ്രകടനക്കാരും തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടാവുകയും ചെയ്തു.രാജ്യസമാധാനത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള എല്ലാ പ്രവർത്തനങ്ങളെയും ശക്തമായി നേരിടുമെന്ന് ഋഷി സുന് പറഞ്ഞു. 103 വർഷം പഴക്കമുള്ള യുദ്ധസ്മാരകമായ സെനോറ്റാഫ് സ്ഥിതി ചെയ്യുന്ന വൈറ്റ്ഹാളിലേക്ക് എംബാങ്ക്മെന്റിലൂടെ പതാകകൾ വഹിച്ച് നീങ്ങിയ ജനക്കൂട്ടത്തെ തടയാൻ പൊലീസ് ശ്രമിച്ചപ്പോഴാണ് ആദ്യ സംഘർഷം ഉടലെടുത്തത്. തീവ വലതുപക്ഷ ഗ്രൂപ്പുകൾ ഉൾപ്പെടുന്ന ചില എതിർ പ്രതിഷേധകരിൽ നിന്നും ഉദ്യോഗസ്ഥർ ആക്രമണം നേരിട്ടതായി പൊലീസ് അറിയിച്ചു..
© Copyright 2023. All Rights Reserved