ജനസംഖ്യാ വിസ്ഫോടനത്തിന് സമായനമായ രീതിയിൽ ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ചു വരുന്നതായി റിപ്പോർട്ടുകൾ. മേയർ സാദിഖ് ഖാന്റെ വിഭാഗീയത സൃഷ്ടിക്കുന്ന നയങ്ങളും അതുപോലെ അടിസ്ഥാന സൗകര്യങ്ങൾ മതിയായി വികസിക്കാത്തതും നഗരത്തിലെ ജീവിതം ദുരിത പൂർണ്ണമാക്കുകയാണെന്ന് റിഫോം യു കെ പാർട്ടിയുടെ മേയർ സ്ഥാനാർത്ഥി ഹോവാർഡ് കോക്സ് ആരോപിക്കുന്നു. ഏതൊരു കാലത്തും ഉണ്ടായിരുന്നതിനേക്കാൾ വലുതാണ് ഇപ്പോൾ ലണ്ടൻ നഗരത്തിലെ ജനസംഖ്യ എന്ന് അടുത്തിടെ നടത്തിയ ഒരു പഠന റിപ്പോർട്ട് വെളിപ്പെടുത്തിയിരുന്നു.
കോവിഡ് കാലത്ത് നഗരം വിട്ടുപോയവ്ഗർ തിരികെ എത്താൻ ആരംഭിച്ചതോടെ ലണ്ടനിലെ ജനസംഖ്യ എക്കാലത്തെയും ഉയർന്ന നിലയിൽ എത്തിയിരിക്കുകയാണെന്ന് സെന്റ ഫോർ സിറ്റീസ് നടത്തിയ പഠനം വെളിപ്പെടുത്തുന്നു. മേയ് 2 ന് നടക്കുന്ന മേയർ തെരഞ്ഞെടുപ്പിൽ സാദിഖ് ഖാനെതിരെ മത്സരിക്കും എന്ന് കണക്കാക്കപ്പെടുന്ന ഹോവാർഡ് കോക്സ് ആരോപിക്കുന്നത് നഗരജീവിതം ദുരിതപൂർണ്ണമായിരിക്കുന്നു എന്നാണ്.
മേയറുടെ, സത്യസന്ധമല്ലാത്തതും, പണം പിഴിനായും അതുപോലെ വിഭാഗീയത സൃഷ്ടിക്കാനുമുള്ള നയങ്ങളുടെ ബ്പരിണിതഫലമാണിതെന്നും കോക്സ് ആരോപിക്കുന്നു. കുറ്റകൃത്യങ്ങൾ പെരുകുന്നു, നികുതികൾ വർദ്ധിക്കുന്നു, സാധാരണക്കാരന് താങ്ങാൻ കഴിയുന്ന ഹൗസിംഗ് സൗകര്യങ്ങൾ ലഭ്യമല്ലാതായിരിക്കുന്നു, അദ്ദേഹം തുടർന്നു. എന്നാൽ, ഇപ്പോഴും സമ്പന്നരായ അന്താരാഷ്ട്ര കുടിയേറ്റക്കാർ തലസ്ഥാന നഗരിയിൽ ഒട്ടി നിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അത്തരക്കാർക്ക് ലണ്ടനിലെ ചെലവുകൾ താങ്ങാൻ കഴിയും. എന്നാൽ നിങ്ങൾ ഒരു താഴ്ന്ന വരുമാനക്കാരനോ, ഒരു ചെറുകിട വ്യാപാരിയോ ആണെങ്കിൽ നിങ്ങൾക്ക് അതിജീവനം ക്ലേശകരമാകും. ഇത് ശരിയാണോ എന്ന് കോക്സ് ചോദിക്കുന്നു. 2019 പകുതിക്കും 2021 പകുതിക്കും ഇടയിലായി ലണ്ടനിലെ ജനസംഖ്യയിൽ 75,500 പേരുടെ കുറവുണ്ടായിരുന്നു. എന്നാൽ, തൊട്ടടുത്ത വർഷം ജനസംഖ്യയിൽ 66,000 പേരുടെ വർദ്ധനവ് ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. പിന്നീട് ജനങ്ങളുടെ കുത്തൊഴുക്കായിരുന്നു. 2022 ജൂണിലെ കണക്കനുസരിച്ച്, പ്രാഥമിക നഗര മേഖലയിൽ മാത്രം 10.1 ദശലക്ഷം പേരാണ് താമസിക്കുന്നത്.
ലണ്ടനിലെ കാംഡൻ, ടവർ ഹാംലറ്റ് പോലുള്ള ഇന്നർ ബറോകളിൽ, കോവിഡ് പൂർവ്വകാലഘട്ടത്തിൽ ഉണ്ടായിരുന്ന ശരാശരിയേക്കാൾ കൂടുതലായി ആളുകൾ വരാൻ തുടങ്ങിയിട്ടുണ്ട്. ഇത് താമസസൗകര്യങ്ങളുടെ ആവശ്യകത വർദ്ധിപ്പിക്കുകയും തത്ഫലമായി വീട് വാടകയിൽ കുത്തനെ വർദ്ധനവ് ഉണ്ടാവുകയും ചെയ്തു. അതേസമയം, ലണ്ടനിലെ പൊതു ഗതാഗതം സംവിധാനത്തിൽ ഏറെ പരിഷ്‌കാരങ്ങൾ വരുത്തി അതിനെ കൂറ്റുതൽ മെച്ചപ്പെട്ടതാക്കിയിട്ടുണ്ട് സാദിഖ് ഖാൻ എന്ന് മേയറുടെ വക്താവ് പറയുന്നു. കൂടുതൽ ശമ്പളം നൽകി കൂടുതൽ നൈപുണ്യമുള്ളവരെ ലണ്ടനിൽ ജോലി ചെയ്യാനായി ക്ഷണിച്ചിട്ടുമുണ്ട് എന്നും വക്താവ് അറിയിച്ചു.
© Copyright 2023. All Rights Reserved