ലണ്ടനില്‍ ഹമാസ് അനുകൂല, യഹൂദ വിരുദ്ധ റാലിയില്‍ ജിഹാദിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച ആറ് വിദേശികളുടെ വിസ റദ്ദാക്കാന്‍ നീക്കം. യഹൂദ വിരുദ്ധത അടങ്ങിയ കമന്റുകള്‍ ഇട്ടതിനും, പെരുമാറ്റത്തിനും ചുരുങ്ങിയത് ആറ് വിദേശികളുടെയെങ്കിലും വിസ റദ്ദാക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രിട്ടനില്‍ എത്തുന്നവര്‍ ബ്രിട്ടീഷ് മൂല്യങ്ങള്‍ അനുസരിക്കാന്‍ ബാദ്ധ്യസ്ഥരാണെന്ന് നേരത്തേ ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ റോബര്‍ട്ട് ജെന്റിക്ക് ഓര്‍മ്മിപ്പിച്ചിരുന്നു. ചില പാലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ അതിരു വിടുന്നതില്‍ ജനരോഷം വ്യാപകമാകുന്നതിനിടയിലാണിത്.
ഇപ്പോള്‍ വിസ നഷ്ടപ്പെടുന്നവരില്‍ ചിലര്‍ ശനിയാഴ്ച്ച ലണ്ടനില്‍ നടന്ന റാലിയില്‍ ജിഹാദിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചവരാണ്. മറ്റു ചിലരാകട്ടെ ഭീകര സംഘടനയായ ഹമാസിനെ പുകഴ്ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇട്ടവരും.
ബ്രിട്ടീഷ് സമൂഹത്തില്‍ വെറുപ്പിന്റെ അണുക്കളെ പരത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ഇവിടെ ജീവിക്കാന്‍ അവകാശമില്ല എന്ന ഹോം സെക്രട്ടറിയുടെയും തന്റെയും തീരുമാനത്തിന് മാറ്റമില്ല എന്നും ജെന്റിക്ക് പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തില്‍ തങ്ങള്‍ വിശ്വസിക്കുന്നു. എന്നാല്‍, ഒരു സന്ദര്‍ശകനായി ബ്രിട്ടനിലെത്തിയ ഒരാള്‍ക്ക് യഹൂദ വിരോധം പ്രചരിപ്പിക്കാന്‍ ഒരു അവകാശവുമില്ല. അതുപോലെ ബ്രിട്ടീഷ് സമൂഹത്തിനു നേരെ ഭീഷണി ഉയര്‍ത്താനും അവകാശമില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തരത്തിലുള്ള പെരുമാറ്റം ബ്രിട്ടനില്‍ താമസിക്കുന്ന വിദേശികളില്‍ നിന്നുണ്ടായാല്‍ തീര്‍ച്ചയായും അവരുടെ വിസ റദ്ദാക്കപ്പെടുമെന്നും ജെന്റിക്ക് പറഞ്ഞു.
© Copyright 2023. All Rights Reserved