ഇംഗ്ലണ്ടിലെ ഭൂരിഭാഗം സ്വത്തും ഇന്ന് തദ്ദേശീയരായ ഇംഗ്ലീഷുകാരെക്കാൾ കുടുതൽ ഇന്ത്യക്കാരുടെ കൈയിലാണെന്നു കണക്കുകൾ . ലണ്ടനിലെ വസ്തു ഉടമകളിൽ ഇന്ന് ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാരാണെന്ന് ലണ്ടൻ ആസ്ഥാനമായുള്ള പ്രോപ്പർട്ടി ഡെവലപ്പറായ ബാരറ്റ് ലണ്ടൻ തങ്ങളുടെ എക്‌സ് ഹാന്റിലിൽ പങ്കുവച്ചു. ഇത് ഇന്ത്യക്കാരും വിദേശികളുമായിട്ടുള്ള നിരവധി പേരുടെ രസകരമായ പ്രതികരണത്തിന് കാരണമായി.
-------------------aud--------------------------------
തലമുറകളായി യുകെയിൽ താമസിക്കുന്ന ഇന്ത്യൻ വംശജർ, പ്രവാസി ഇന്ത്യക്കാർ, വിദേശ നിക്ഷേപകർ, വിദ്യാർത്ഥികൾ, വർഷങ്ങളായി വിദ്യാഭ്യാസത്തിനായി ഇംഗ്ലണ്ടിലേക്ക് കുടിയേറിയ ഇന്ത്യൻ കുടുംബങ്ങൾ എന്നിവർ പലപ്പോഴായി ലണ്ടനിൽ സ്വന്തമാക്കിയ സ്വത്തുക്കൾ ഇന്ന് തദ്ദേശീയരുടെ കൈയിലുള്ളതിനേക്കാൾ കൂടുതലാണെന്ന് ബാരറ്റ് ലണ്ടൻ കഴിഞ്ഞ മാസം പുറത്തുവിട്ട കണക്കുകൾ വിവരിക്കുന്നു.
ഇംഗ്ലണ്ടിൽ സ്ഥിര താമസമാക്കിയ ഇന്ത്യക്കാർ ഇന്ന് ലണ്ടൻ നഗരത്തിലെ ഏറ്റവും വലിയ പ്രോപ്പർട്ടി ഉടമകളാണ്. രണ്ടാം സ്ഥാനത്ത് ഇംഗ്ലീഷുകാരാണെങ്കിലും തൊട്ട് പിന്നിൽ മൂന്നാം സ്ഥാനത്ത് പാകിസ്ഥാനികളുമുണ്ട്. ഇന്ത്യക്കാർ ലണ്ടനിൽ അപ്പാർട്ടുമെന്റുകളും വീടുകളും വാങ്ങുന്നതിനായി 3 കോടി മുതൽ നാലര കോടി വരെ നിക്ഷേപിക്കുന്നതായും റിപ്പോർട്ട് അവകാശപ്പെട്ടു. ഈ കണക്കുകളാണ് ബാരറ്റ് ലണ്ടൻ തങ്ങളുടെ എക്‌സ് ഹാന്റിലിൽ പങ്കുവച്ചത്. ഇതോടെ തമാശകളും അല്പം കാര്യവുമായി നിരവധി പേരാണ് കുറിപ്പുകളുമായെത്തിയത്. ഒരിക്കൽ ലോകത്തിന്റെ പകുതി സ്വത്തും അവരുടെ ഉടമസ്ഥതയിലായിരുന്നു.
എന്നാൽ, ഇപ്പോൾ ലണ്ടന്റെ പകുതിയിൽ താഴെ മാത്രമേ അവർക്ക് സ്വന്തമായൊള്ളൂവെന്ന് ഒരാൾ എഴുതി. ഈ കുറിപ്പ് മാത്രം ഒന്നരലക്ഷത്തിലേറെ പേരാണ് ലൈക്ക് ചെയ്തത്. 'കർമ്മഫലം. ബ്രിട്ടീഷുകാർ 200 വർഷമായി ഇന്ത്യയെ നിയമവിരുദ്ധമായി സ്വന്തമാക്കി. ഇപ്പോൾ ഇന്ത്യക്കാർ ബ്രിട്ടനെ നിയമപരമായി സ്വന്തമാക്കുന്നു, അതും തികച്ചും മത്സരാധിഷ്ഠിതമായ അന്തരീക്ഷത്തിൽ.' മറ്റൊരു ഇന്ത്യക്കാരൻ എഴുതി. ബ്രിട്ടന്റെ പഴയ കോളോണിയൽ ഭരണത്തിനെതിരെയും പുതിയ സാമ്പത്തിക ശക്തിയായി ഉയർന്ന ഇന്ത്യയെയും നിരവധി പേർ എഴുത്തിലൂടെ പരാമർശിച്ചു.
© Copyright 2024. All Rights Reserved