ഗ്രേറ്റ് ബ്രിട്ടൻ സിറോമലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ്റെ നേതൃത്വത്തിൽ, ലണ്ടനിൽ പ്രതിമാസ 'ആദ്യ ശനിയാഴ്‌ച' കൺവൻഷനുകൾ ആരംഭിക്കുന്നു. പ്രഥമ ശുശ്രൂഷ ലണ്ടനിലെ റയിൻഹാം ഔർ ലേഡി ഓഫ് ലാ സലേറ്റ് കത്തോലിക്കാ ദേവാലയത്തിൽ ജനുവരി 4ന് നടക്കും.
-------------------aud--------------------------------
ഗ്രേറ്റ് ബ്രിട്ടൻ രൂപത യൂത്ത് ആൻഡ് മൈഗ്രൻ്റ് കമ്മീഷൻ ഡയറക്‌ടർ ഫാ. ജോസഫ് മുക്കാട്ട് വിശുദ്ധ കുർബാനയിൽ മുഖ്യ കാർമ്മികത്വം വഹിക്കും. ഗ്രേറ്റ് ബ്രിട്ടൻ രൂപത ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർപേഴ്സൺ സിസ്‌റ്റർ ആൻ മരിയ വിശുദ്ധ ഗ്രന്ഥ സന്ദേശങ്ങൾ പങ്കുവെക്കും.ഫാ. ഷിനോജ് കളരിക്കൽ വിശുദ്ധ കുർബാനയ്ക്ക് സഹ കാർമ്മികത്വം വഹിക്കും. ജനുവരി 4ന് രാവിലെ 9ന് ജപമാലയോടെ ആരംഭിക്കുന്ന കൺവൻഷനിൽ വിശുദ്ധ കുർബാനയും തിരുവചന ശുശ്രൂഷകളും ആരാധനയും ഉണ്ടാകും. കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷകളും ഉണ്ടാകും.
© Copyright 2024. All Rights Reserved