ലണ്ടനിൽ ഓരോ 12 പേരിലും ഒരാൾ വീതം അനധികൃതമായി കുടിയേറിയ വ്യക്തിയാണെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തു വരുന്നു. തെംസ് വാട്ടർ കമ്മീഷൻ ചെയ്ത്, നേരത്തെ നടന്ന ഒരു സ്വകാര്യ പഠനത്തിൽ തെളിഞ്ഞത് തലസ്ഥാനത്തെ അനധികൃതമായി താമസിക്കുന്നവരുടെ എണ്ണം അഞ്ച് ലക്ഷത്തോളം വരുമെന്നായിരുന്നു. ജല വിതരണം നടത്തുന്ന കമ്പനിയുടെ സൗകര്യങ്ങൾ അനധികൃതമായി ഉപയോഗിക്കുന്നവരുടെ എണ്ണം തിട്ടപ്പെടുത്തുന്നതിനായിരുന്നു ഈ പഠനം നടത്തിയത്.
-------------------aud--------------------------------
ദേശീയതലത്തിലുള്ള അനധികൃത കുടിയേറ്റക്കാരുടെ അക്കാദമിക് എസ്റ്റിമേറ്റുകളും, കഴിഞ്ഞ ഒൻപത്വർഷക്കാലത്തെ യൂറോപ്യൻ യൂണിയൻ ഇതര കുടിയേറ്റക്കാരുടെ നാഷണൽ ഇൻഷുറൻസ് റെജിസ്‌ട്രേഷൻ വിശദാംശങ്ങളുമെല്ലാം വിശദമായി വിശകലനം ചെയ്താണ് എഡ്ജ് അനലിറ്റിക്സിലെ ഗവേഷകർ ഈ നിഗമനത്തിൽ എത്തിയത്. ഇതനുസരിച്ച് ലണ്ടൻ നഗരത്തിലെ വിവിധ ബറോകളിലായുള്ള അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ചുരുങ്ങിയത്3,90,355 ഉം കൂടിയത് 5,85,533 ഉം ആണ്. അതായത്, ഇതിന്റെ ശരാശരി എടുത്താൽ ലണ്ടൻ നഗരത്തിലുള്ള അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 4,87,944 ആണ്.
അനധികൃത കുടിയേറ്റക്കാരിൽ ഭൂരിഭാഗവും വർക്ക് വിസയിലും, സ്റ്റഡി വിസയിലും, വിസിറ്റർ വിസയിലുമായി യു കെയിൽ എത്തി, വിസ കാലാവധി കഴിഞ്ഞും ഇവിടെ താമസം തുടരുന്നവരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിനെ അധീകരിച്ച് ദി ടെലെഗ്രാഫ് പറയുന്നത് ബ്രിട്ടനിലാകമാനം പത്ത് ലക്ഷത്തിലധികം അനധികൃത കുടിയേറ്റക്കാരുണ്ടെന്നും അതിൽ 60 ശതമാനത്തോളം പേർ താമസിക്കുന്നത് ലണ്ടനിലാണെന്നുമാണ്.
© Copyright 2024. All Rights Reserved