ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ 'ആദ്യ ശനിയാഴ്ച' ബൈബിൾ കൺവൻഷൻ മാർച്ച് 1ന് ലണ്ടനിലെ റയിൻഹാം ഔർ ലേഡി ഓഫ് ലാസലേറ്റ് കത്തോലിക്കാ ദേവാലയത്തിൽ നടക്കും.
-------------------aud--------------------------------
ഫാ. ജോസഫ് മുക്കാട്ട് വിശുദ്ധ കുർബാനയ്ക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. സിസ്റ്റർ ആൻ മരിയ സന്ദേശം നൽകും. ഫാ. ഷിനോജ് കളരിക്കൽ, ഫാ. ടൈറ്റസ് ജെയിംസ് എന്നിവർ സഹകാർമ്മികരാകും. രാവിലെ 9:30ന് ജപമാലയോടെ ആരംഭിക്കുന്ന കൺവൻഷനിൽ വിശുദ്ധ കുർബാന, തിരുവചന ശുശ്രൂഷ, ആരാധന എന്നിവ ഉണ്ടാകും. കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിങ്ങിനും അവസരമുണ്ട്. വൈകുന്നേരം 4 മണിക്ക് കൺവൻഷൻ സമാപിക്കും. കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷകളും ഇംഗ്ലിഷിലും ശുശ്രൂഷകളും ഉണ്ടാകും.
© Copyright 2024. All Rights Reserved