ബ്രിട്ടനിൽ സാമ്പത്തിക അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ ലക്ഷ്യം വച്ച് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് തകർക്കാൻ ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്ന 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലസ്തീൻ അനുകൂല ഗ്രൂപ്പിൻ്റെ പ്രവർത്തകരാണ് പിടിയിലായവർ. സ്റ്റോക്ക് എക്സ്ചേഞ്ച് തകർക്കാനുള്ള ശ്രമം നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. 6 പേരും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.
-------------------aud--------------------------------
കഴിഞ്ഞ ദിവസം ലണ്ടൻ, ലിവർപൂൾ, ബ്രൈറ്റൺ എന്നിവിടങ്ങളിലാണ് അറസ്റ്റ് നടന്നത്. സ്റ്റോക്ക് എക്സ്ചേഞ്ച് തുറക്കുന്നത് തടയാനും നാശനഷ്ടം ഉണ്ടാക്കാനും ഇവർ പദ്ധതി ഇട്ടതായാണ് പൊലീസ് പുറത്തുവിടുന്ന വിവരം.
കൂടുതൽ പേർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ ഇതര സേനാ വിഭാഗങ്ങളുമായി ബന്ധപ്പെട്ട് വിപുലമായ അന്വേഷണം നടക്കുകയാണെന്ന് മെറ്റ് പൊലീസ് അറിയിച്ചു. സ്റ്റോക്ക് എക്സ്ചേഞ്ചിൻ്റെ പ്രവർത്തനം തടസ്സപ്പെടുന്ന ഏതു നീക്കവും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമായിരുന്നു എന്ന് സംഭവത്തെ കുറിച്ചുള്ള അന്വേഷണങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഡിറ്റക്റ്റീവ് സൂപ്രണ്ട് സിയാൻ തോമസ് പറഞ്ഞു. നാല് സ്ത്രീകളും രണ്ടു പുരുഷന്മാരും ആണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്. 23 മുതൽ 31 വയസ്സുവരെ പ്രായമുള്ളവരാണ് പ്രതികൾ. ലണ്ടൻ നഗരത്തിലെ സെന്റ് പോൾസ് കത്തീഡ്രലിന് സമീപമുള്ള പാറ്റർനോസ്റ്റർ സ്ക്വയറിലാണ് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്നത്.
© Copyright 2023. All Rights Reserved